കൊല്ലം: ശാരീരിക അസ്വസ്ഥതതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 12 വയസുകാരി ഗർഭിണി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി വീട്ടുകാർക്കൊപ്പം താലൂക്ക് ആശുപത്രിയിലെത്തിയത്.
ക്ഷീണവും തളർച്ചയും തോന്നുന്നുവെന്ന് പറഞ്ഞ കുട്ടിയെ പരിശോധിച്ചപ്പോവാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോൾ ബന്ധുവായ യുവാവാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് പെൺകുട്ടി പറഞ്ഞു.
23 വയസുള്ള ബന്ധു ഇടക്കിടെ കുട്ടിയുടെ വീട്ടിൽ അന്തിയുറങ്ങാൻ എത്തിയിരുന്നു. ഈ സമയത്ത് രാത്രിയിൽ തന്‍റെ കിടക്കയിലേക്ക് ഇയാൾ വരുമായിരുന്നുവെന്നും പീഡനത്തിനിരയാക്കിയിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി.
തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്‌തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആയതിനാൽ പോക്‌സോ അടക്കമുള്ള വകുപ്പുകൾ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
കൈക്കൂലി; സർജൻ അറസ്റ്റിൽ
മലപ്പുറ: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ആശുപത്രി സർജൻ അറസ്റ്റിൽ. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജൻ കെ.ടി. രാജേഷിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്‌തത്. വയോധികയ്ക്ക് കാൽ വിരൽ മുറിച്ചു മാറ്റുന്ന ശസ്ത്രക്രിയക്കായി 1000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇയാളുടെ പരിശോധനാ മുറിയില്‍ നിന്നും 15000 രൂപയോളം കണ്ടെടുത്തതായി വിജിലന്‍സ് അറിയിച്ചു.
ആലിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷമീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ജനുവരി പത്തിനാണ് വയോധികയെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ കൂടെ അഡ്മിറ്റ് ചെയ്ത നാലുപേരുടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഇവരുടെ ചെയ്തില്ല. പിറ്റേ ശനിയാഴ്ച വരാന്‍ പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു. പലകാരണങ്ങള്‍ പറഞ്ഞു നീട്ടിക്കൊണ്ടുപോയതോടെ ആകെ ബുദ്ധിമുട്ടിൽ ആയി.
എന്താണ് വൈകുന്നത് എന്ന് അന്വേഷിച്ചപ്പോൾ ആണ് പണം നല്‍കാത്തതാണ് കാരണമെന്നു മനസിലായതെന്ന് മകൻ പറഞ്ഞു. 1000 രൂപ ആണ് ഡോക്ടർക്ക് നൽകേണ്ടത്. 28ന് വീണ്ടും ആശുപത്രി ഒ.പി.യിലെത്തി ഡോക്ടറെ കണ്ടു. എന്നാല്‍ വളരെ മോശമായി പെരുമാറുകയും മരുന്നു നല്‍കി വിടുകയും ചെയ്തു.
ആശുപത്രിയുടെ അടുത്ത് തന്നെ ഡോക്ടറുടെ സ്വകാര്യ പരിശോധന ഇടമുണ്ട്. ഇവിടെ എത്തി വേണം ഡോക്ടറെ കണ്ട് പണം കൊടുക്കാൻ. ഇവിടേക്ക് വരാൻ ഡോക്ടർ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു ഇക്കാര്യങ്ങൾ വിജിലന്‍സിനെ അറിയിച്ചു. പിന്നീട് രണ്ടാം തിയതി മുറിയിലെത്തി പരിശോധന ഫീസ് നല്‍കി ഡോക്ടറെ കണ്ടു. ശനിയാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്നും തലേന്ന് വന്നു കാണണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം രാവിലെ മാതാവിനെ അഡ്മിറ്റ് ചെയ്ത് വൈകീട്ട് വിജിലന്‍സ് നല്‍കിയ പണവുമായാണ് ഡോക്ടറെ കണ്ടതെന്നും പരാതിക്കാരൻ പറഞ്ഞു.
Post A Comment: