ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ഇന്ത്യയുടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രകമ്പനം. ജമ്മു കാശ്‌മീരിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.
അഫ്‌ഗാനിസ്ഥാൻ തജികിസ്ഥാൻ അതിർത്തിയിൽ ഉണ്ടായ ഭൂകമ്പത്തിന്‍റെ പ്രകമ്പനമാണ് ഇതെന്ന് സീസ്മോളജിക്കൽ വിദഗ്‌ദർ പറഞ്ഞു. റിക്റ്റർ സ്കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അഫ്‌ഗാൻ അതിർത്തിയിലുണ്ടായത്.
ഇതിൽ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ഇന്ന് രാവിലെയാണ് ഭൂകമ്പം ഉണ്ടായത്. ഉത്തരാഖണ്ഡത്തിൽ 3.6 രേഖപ്പെടുത്തിയ പ്രകമ്പനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.
Earthquake of Magnitude:5.7, Occurred on 05-02-2022, 09:45:59 IST, Lat: 36.340 & Long: 71.05, Depth: 181 Km ,Location: Afghanistan-Tajikistan Border Region, for more information download the BhooKamp App https://t.co/5E23iK2nl2 pic.twitter.com/qQ0w5WSPJr
— National Center for Seismology (@NCS_Earthquake) February 5, 2022
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
Post A Comment: