ഇടുക്കി: തോട്ടം മേഖലയായ വണ്ടിപ്പെരിയാറിൽ വീണ്ടും പിഞ്ചു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. തേങ്ങാക്കൽ എസ്റ്റേറ്റിലാണ് അഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്. സംഭവത്തിൽ 64 കാരൻ അറസ്റ്റിലായിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. തേങ്ങാക്കൽ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ താമസിക്കുന്ന തമ്പിയാണ് അറസ്റ്റിലായത്.
ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്നു പോയ കുട്ടിയാണ് വിവരം പുറത്തു പറഞ്ഞത്. തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ചാണ് വണ്ടിപ്പെരിയാർ പൊലീസ് പ്രതിയെ പിടികൂടിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി.ഡി. സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവവും വണ്ടിപ്പെരിയാറ്റിലെ എസ്റ്റേറ്റ് മേഖലയിലാണ് നടന്നത്. കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായിരുന്നു. തോട്ടം മേഖലയിൽ കുട്ടികൾക്കെതിരായ അതിക്രമ കേസുകളുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
കാമുകന്‍റെ ഭാര്യയെയും നാല് കുട്ടികളെയും കൊലപ്പെടുത്തി 32 കാരി
ബംഗളൂരു: വിവാഹം കഴിക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് കാമുകന്‍റെ ഭാര്യയെയും നാല് കുട്ടികളെയും കൊലപ്പെടുത്തി യുവതി. മാണ്ഡ്യ ജില്ലയിലെ കൃഷ്‌ണരാജ് സാഗർ പ്രദേശത്ത് ഞായറാഴ്ച്ച പുലർച്ചെയാണ് കൊലപാതകം നടന്നത്. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് ആദ്യം കുരുതിയിരുന്നത്.
എന്നാൽ പ്രണയ പകയിലുണ്ടായതാണ് കൂട്ട കൊലപാതകമെന്ന് കണ്ടെത്തിയതോടെ മൈസൂരു സ്വദേശിനിയായ ലക്ഷ്‌മിയെന്ന 32 കാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ലക്ഷ്‌മിയുടെ ബന്ധുകൂടിയായ 30 കാരിയും നാല് കുട്ടികളുമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
കൊല്ലപ്പെട്ട യുവതിയുടെയും പേര് ലക്ഷ്‌മിയെന്നാണ്. ഇവരുടെ മക്കളായ കോമള (8), രാജ് (10), കുനാൽ (5) എന്നിവരും അനന്തരവനായ ഗോവിന്ദയും (13) ആണ് കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വ്യാപാരം ചെയ്യുന്ന ഗംഗാറാം എന്നയാളുടെ ഭാര്യയായിരുന്നു കൊല്ലപ്പെട്ട ലക്ഷ്‌മി. ഇവരുടെ ബന്ധുവായ കൊല നടത്തിയ ലക്ഷ്‌മിയുമായി ഗംഗാറാം അടുപ്പത്തിലായിരുന്നു. ലക്ഷ്‌മിയും വിവാഹിതയാണ്.
ഇടക്കിടെ ഗംഗാറാമിനെ കാണാൻ ലക്ഷ്‌മി വീട്ടിൽ എത്താറുമുണ്ടായിരുന്നു. എന്നാൽ തന്നെ വിവാഹം കഴിക്കണമെന്നുള്ള ആവശ്യത്തിൽ നിന്നും ഗംഗാറാം പിൻമാറിയതോടെയാണ് ലക്ഷ്‌മി കൊലപാതകത്തിനു പദ്ധതി തയാറാക്കിയത്.
ഞായറാഴ്ച പുലർച്ചെ 12.45 ഓടെ ഇരുചക്രവാഹനത്തിൽ അരിവാളുമായി പ്രതി ഗംഗാറാമിന്‍റെ വീട്ടിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കൊലപാതകം നടത്തിയ ശേഷം ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. ഗംഗാറാം ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.ആദ്യം കൊലപാതകത്തിൽ ഗംഗാറാമിനെയാണ് സംശയിച്ചത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനെതിരെ തെളിവുകളൊന്നുമില്ല. സംഭവം നടക്കുമ്പോൾ ഇയാൾ ഹൈദരാബാദിലായിരുന്നു.
എന്നാൽ ഗംഗാറാമും ലക്ഷ്മിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസിനു വഴിത്തിരിവായത്. ഗംഗാറാമിന്‍റെ വീടിന് സമീപമുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചതോടെ ലക്ഷ്മി രാത്രി വൈകി അവിടെയെത്തിയെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
മോഷണത്തിന്‍റെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് വരുത്തിത്തീർക്കാൻ പ്രതി വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. ഇവരുടെ അവിഹിത ബന്ധം അവസാനിപ്പിക്കണമെന്ന് കൊല്ലപ്പെട്ട ഗംഗാറാമിന്‍റെ ഭാര്യയും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിൽ പ്രകോപിതനായ പ്രതി ഗംഗാറാമിന്‍റെ ഭാര്യയെ തലയ്ക്കടിച്ചും തലയണ കൊണ്ട് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. ബഹളത്തിനിടെ കുട്ടികൾ ഉണർന്നതോടെ ഇവരെയും കൊലപ്പെടുത്തി.
Post A Comment: