മുംബൈ: സംവിധായിക ഐശ്വര്യ രജനീകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച്ച രാത്രിയോടെയാണ് ഐശ്വര്യക്ക് കോവിഡ് കണ്ടെത്തിയത്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഐശ്വര്യ തന്നെ ആണ് കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്. എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടും കോവിഡ് പോസിറ്റീവായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസ്‌ക് ധരിച്ച് വാക്‌സിനെടുത്ത് സുരക്ഷിതരായി ഇരിക്കൂ. 2022 എനിക്കായി എന്തൊക്കെയാണ് കാത്തുവച്ചിരിക്കുന്നത് എന്ന് കാണാംമെന്നും ഐശ്വര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. കഴിഞ്ഞ മാസമാണ് ഐശ്വര്യ ഭർത്താവും നടനുമായ ധനുഷുമായി വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. അതിന് പിന്നാലെ അനുനയ നീക്കങ്ങളുമായി രജനികാന്തും എത്തിയിരുന്നു. 2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാവുന്നത്. ഇരുവർക്കും രണ്ടു മക്കളുണ്ട്. ത്രീ, വൈ രാജ വൈ എന്നിവയാണ് ഐശ്വര്യ സംവിധാനം ചെയ്‌ത ചിത്രങ്ങൾ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: