www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒന്നും രണ്ടുമല്ല; എട്ട് ഭാര്യമാരുമായി യുവാവിന്‍റെ ജീവിതം

Share it:



കല്യാണം കഴിച്ചതു തന്നെ അബദ്ധമായി എന്നു ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ എട്ട് ഭാര്യമാരുമായി സന്തോഷമായി ജീവിക്കുന്ന ഒരു യുവ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ കഥയാണ് ഇപ്പോള്‍ ലോക വ്യാപകമായി സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. തായ്‌ലാന്‍ഡിലെ പരമ്പരാഗത ടാറ്റൂ ആര്‍ട്ടായ യന്ത്ര'യില്‍ പ്രഗത്ഭനായ സോറോട്ട് ആണ് കഥാനായകന്‍. ഒരു ചാനല്‍ പരിപാടിയിലാണ് സോറാട്ട് തന്‍റെ ജീവിത കഥ വെളിപ്പെടുത്തിയത്. ഇതോടെ സംഭവം രാജ്യാന്തര ശ്രദ്ധ നേടുകയായിരുന്നു.  

ഷോയില്‍ സോറോട്ട് തന്റെ ഓരോ ഭാര്യമാരെയും പരിചയപ്പെടുത്തുകയും എങ്ങനെയാണ് ഓരോരുത്തരെയും കണ്ടുമുട്ടിയത് എന്ന് പറയുകയും ചെയ്തു. ആ എട്ട് ഭാര്യമാരും തങ്ങളുടെ ഭര്‍ത്താവിനെ ലോകത്തെ ഏറ്റവും മികച്ച ഭര്‍ത്താവെന്നാണ് വിശേഷിപ്പിച്ചത്. യൂട്യൂബില്‍ മാത്രം ഇതുവരെ മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് ഷോ കണ്ടത്.  


സുഹൃത്തിന്റെ വിവാഹത്തില്‍ വച്ചു കണ്ടു മുട്ടിയ നോങ് സ്‌പ്രൈറ്റായിരുന്നു സോറോട്ടിന്റെ ആദ്യ ഭാര്യ. മാര്‍ക്കറ്റില്‍ വച്ച് കണ്ട് പ്രണയത്തിലായ നോങ് എലിനെ രണ്ടാം ഭാര്യയാക്കി. മൂന്നാം ഭാര്യ നോങ് നാനെ ആശുപത്രിയിലും നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഭാര്യമാരെ സോറോട്ട് യഥാക്രമം സോഷ്യല്‍ മീഡിയ, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക് ടോക്ക് എന്നിവയിലൂടെയും പരിചയപ്പെട്ടു. 

ഏഴാമത്തെ ഭാര്യ, നോങ് ഫിലിമിനെ ഒരു ആരാധനാലയത്തില്‍ വച്ചാണ് കണ്ടുമുട്ടിയത്. എട്ടാമത്തെയും അവസാനത്തെയും ഭാര്യ നോങ് മയിയെ പട്ടായയില്‍ തന്റെ നാല് ഭാര്യമാരോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് കണ്ടുമുട്ടിയത്. 

എട്ട് പേരുണ്ടെങ്കിലും തങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും വഴക്കുണ്ടായിട്ടില്ലെന്നാണ് ഭാര്യമാര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന സ്വഭാവമാണ് ഭര്‍ത്താവിനെന്നും യുവതികള്‍ പറയുന്നു. 


സോറോട്ടിന്റെ രണ്ട് ഭാര്യമാര്‍ നിലവില്‍ ഗര്‍ഭിണിയാണ്. ആദ്യ ഭാര്യ നോങ് സ്‌പ്രൈറ്റില്‍ അദ്ദേഹത്തിന് ഇതിനകം ഒരു മകനുണ്ട്. നാല് കിടപ്പുമുറികളുള്ള ആ വീട്ടില്‍ ഒരു മുറിയില്‍ രണ്ട് സ്ത്രീകള്‍ വീതമാണ് കഴിയുന്നത്. ഭര്‍ത്താവിനൊപ്പം കിടക്ക പങ്കിടാന്‍ ഊഴമനുസരിച്ച് അവര്‍  കാത്തിരിക്കുന്നു. ഇതില്‍ ആര്‍ക്കും ഒരു പരാതിയുമില്ലതാനും. സോറോട്ട് വിവാഹിതനാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഏഴ് സ്ത്രീകളും കല്യാണത്തിന് സമ്മതിച്ചത്. കാരണം അവരെല്ലാം അദ്ദേഹത്തെ ഭ്രാന്തമായി പ്രണയിക്കുന്നു. 

അദ്ദേഹം അത്രകണ്ട് നല്ലൊരു വ്യക്തിയാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ അവരുടെ കുടുംബങ്ങളില്‍ ഇതേ കുറിച്ച് പറഞ്ഞപ്പോള്‍ പല സ്ത്രീകള്‍ക്കും കടുത്ത എതിര്‍പ്പിനെ നേരിടേണ്ടി വന്നു. എന്നിട്ടും പക്ഷേ അവര്‍ അദ്ദേഹത്തെ ഉപേക്ഷിച്ചില്ല, ഒടുവില്‍, അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും ആ ബന്ധത്തിനെ അംഗീകരിക്കേണ്ടി വന്നു.  

തന്നോട് എപ്പോഴും സത്യസന്ധത പുലര്‍ത്താന്‍ ഭാര്യമാരോട് പറഞ്ഞതായി സോറോട്ട് അഭിമുഖത്തിനിടെ വെളിപ്പെടുത്തി. വേറെ ആളെ കിട്ടിയാല്‍ നേരെ തന്റെ അടുത്ത് വന്ന് പറയാനുള്ള സ്വാതന്ത്ര്യം താന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പിരിയാന്‍ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പുണ്ടോ എന്ന് അദ്ദേഹം ചോദിക്കും, അവര്‍ 'അതെ' എന്ന് പറഞ്ഞാല്‍, അവര്‍ക്ക് അവരുടെ വഴിക്ക് പോകാം, അത് ഇതുവരെ സംഭവിച്ചിട്ടില്ലെങ്കിലും. 

സ്വന്തമായി യൂട്യൂബ് അക്കൗണ്ടുകള്‍ ഉള്ള ആളാണ് സോറോട്ട്. ഇത്ര വലിയ ഒരു കുടുംബത്തെ പോറ്റുന്ന താന്‍ സമ്പന്നനാണെന്നാണ് ആളുകള്‍ കരുതുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കുടുംബത്തിലെ ഓരോ അംഗത്തിനും അവരവരുടെതായ കടമയുണ്ട്. സ്ത്രീകള്‍ വീട്ടിലെ ജോലികള്‍ പങ്കിട്ട് ചെയ്യുന്നതിന് പുറമേ, തങ്ങളെ കൊണ്ടാകും വിധം ജോലി ചെയ്ത് വരുമാനവും നേടുന്നു.

Share it:

world

Post A Comment: