ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് കേരളത്തിലും മിസോറാമിലുമാണന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇരു സംസ്ഥാനങ്ങളിലും ടിപിആർ നിരക്കും രോഗികളുടെ എണ്ണവും വർധിക്കുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം തന്നെയാണ് മുന്നിൽ.
രാജ്യത്തെ ആകെ കേസുകളും 24.68 ശതമാനമാണിത്. ഒപ്പം വീക്കിലി പോസിറ്റിവിറ്റി നിരക്കും കേരളത്തിൽ കൂടുതലാണെന്നും 47 ശതമാണിതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള മോഡലിനെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂക്ഷമായി വിമർശിച്ചു. കോവിഡ് മരണം കൂട്ടിച്ചേർത്തത്തിലാണ് കേന്ദ്രത്തിന്‍റെ വിമർശനം. ഒക്ടോബർ മുതൽ ഇത് വരെ 24730 രേഖപ്പെടുത്താത്ത മരണങ്ങളാണ് കൂട്ടിച്ചേർത്തത്. മരണം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിന് വീഴ്ച്ചയുണ്ടായെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് എന്നിവയുൾപ്പെടെ 34 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പുതിയ കോവിഡ് കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും ഇടിവ് രേഖപ്പെടുത്തുന്നതായും ലവ് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സജീവ കോവിഡ് കേസുകളിൽ സ്ഥിരമായ കുറവും കുറയുന്ന പ്രതിദിന പോസിറ്റിവിറ്റി നിറയ്ക്കും അണുബാധയുടെ വ്യാപനത്തിന്റെ കുറവ് സൂചിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 297 ജില്ലകളിൽ കോവിഡ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിലധികമാണ്. ജനുവരി 26 നു 406 ജില്ലകളിലായിരുന്നു പോസിറ്റീവ് നിരക്ക് 10 ശതമാനത്തിൽ അധികം ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച്ച 169 ജില്ലകളിലായിരുന്നു 5 മുതൽ 10 ശതമാനം വരെ പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്നത്. ഈ ആഴ്ച്ച ഇത് 145 ജില്ലകളായി കുറഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: