റാംപിൽ ചുവടുവയ്ക്കുന്നതിനിടെ കാഴ്ച്ചക്കാരിയെ കോട്ട് കൊണ്ട് അടിച്ച് മോഡൽ. ന്യൂയോർക്കിൽ നടന്ന ഫാഷൻ ഷോയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. മോഡൽ കാഴ്ച്ചക്കാരിയെ കോട്ട് കൊണ്ട് അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇൻസ്റ്റഗ്രാമിൽ മാത്രം 20 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്. ഇതോടെ രാജ്യാന്തര തലത്തിലും മോഡലിന്‍റെ പെരുമാറ്റം ചർച്ചയായിരിക്കുകയാണ്.
കൈയിൽ തൂക്കിയിട്ടിരിക്കുന്ന കോട്ട് ചുഴറ്റി റാംപിൽ ക്യാറ്റ്‌വാക്ക് ചെയ്യുന്ന മോഡലിനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുക. ഏതാനും ചുവടുകൾ മുന്നോട്ട് വച്ച ശേഷം തിരിഞ്ഞ് റാംപിനു ഒരു വശത്തിരുന്ന കാഴ്ച്ചക്കാരിലൊളുടെ മുഖത്ത് കോട്ട് കൊണ്ട് അടിച്ച ശേഷം അവർ റാംപിലൂടെ നടന്ന് പോകുന്നത് വിഡിയോയിൽ കാണാം.
ബ്രിട്ടീഷ് ഡിസൈനറായ ക്രിസ്റ്റിയൻ കോവാൻ ആണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡിസംബർ അവസാനമാണ് വിവാദത്തിനു കാരണമായ ഫാഷൻ ഷോ നടന്നതെന്നാണ് വിവരം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: