ആദ്യഘട്ടത്തിൽ കോവിഡിനെ തിരിച്ചറിയാൻ ഒട്ടേറെ ലക്ഷണങ്ങൾ ആരോഗ്യ പ്രവർത്തകർ നൽകിയിരുന്നു. എന്നാൽ കോവിഡ് വൈറസ് പുതിയ വകഭേദങ്ങളിലേക്ക് മാറിയതോടെ ലക്ഷണങ്ങളിലും മാറ്റം വന്നു. ഇപ്പോൾ ലോക വ്യാപകമായി പടരുന്നത് ഒമിക്രോൺ എന്ന വകഭേദമാണ്.
പ്രകടമായ ലക്ഷണമില്ലാതെയും പലർക്കും ഒമിക്രോൺ സ്ഥിരീകരിക്കുന്നുണ്ട്. പനി, തൊണ്ടവേദന, ചുമ എന്നിവ പോലുള്ള ക്ലാസിക്ക് ലക്ഷണങ്ങൾക്ക് പുറമെ നഖങ്ങളിലുണ്ടാകുന്ന നിറം മാറ്റവും കോവിഡിന്‍റെ സൂചനയാകാമെന്ന് ഡോക്റ്റർമാർ പറയുന്നു.
കൈകാലുകളിലെ നഖങ്ങൾ ചാരം, നീല, മഞ്ഞ നിറത്തിലായാൽ ഉടനടി കോവിഡ് പരിശോധന നടത്തണം. നഖത്തിലെ നിറം മാറ്റം ശരീരത്തിൽ ഓക്‌സിജന്‍റെ അഭാവത്തെ കാണിക്കുന്നു. കോവിഡ് സമയത്ത് ഇത്തരത്തിൽ രക്തത്തിൽ ഓക്‌സിജന്‍റെ അഭാവം കാണപ്പെടാറുണ്ട്.
തൊണ്ട കാറൽ, വേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ അനുഭവപ്പെടുന്നവരും ഇത് സാധാരണ പനിയാണെന്ന് കരുതി ഇരിക്കാതെ കോവിഡ് പരിശോധന നടത്തണം. ക്ഷീണവും ഇപ്പോഴും ഉറക്കം തൂങ്ങുകയും ചെയ്യുന്നതും ഒമിക്രോൺ ലക്ഷണമാണ്. പേശീവേദനയും അവഗണിക്കാൻ കഴിയാത്ത കോവിഡ് ലക്ഷണമാണെന്ന് ആരോഗ്യ വിദഗ്‌ദർ കൂട്ടിച്ചേർക്കുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
Post A Comment: