കോട്ടയം: ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യ ഭക്ഷണത്തിലും വെള്ളത്തിലും വർഷങ്ങളായി മരുന്നു കലക്കി നൽകിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാല മീനച്ചിൽ പാലക്കാട് സതീമന്ദിരം വീട്ടിൽ ആശാ സുരേഷിനെയാണ് (36) കഴിഞ്ഞ ദിവസം ഭർത്താവ് സതീഷ് ശങ്കറിന്‍റെ പരാതിയിൽ പാല പൊലീസ് അറസ്റ്റ് ചെയ്‌തത്.
വർഷങ്ങളായി ആശ ഭർത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മരുന്നു കലക്കി നൽകുന്നുണ്ടായിരുന്നു. അതേസമയം ഭർത്താവിനെ കൊലപ്പെടുത്താൻ താൻ തീരുമാനിച്ചതിന്‍റെ കാരണവും ആശ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഭർത്താവിന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ആയതോടെയാണ് ഇത്തരത്തിൽ ഒരു പദ്ധതിയെ കുറിച്ച് ആലോചിച്ചത്.
മാനസിക രോഗത്തിനുള്ള മരുന്നു ഭക്ഷണത്തിൽ കലക്കി നൽകുന്നതോടെ ഭർത്താവ് അവശനായി കിടന്നോളുമെന്നും ഉപദ്രവം കുറയുമെന്നും ആശ കരുതി. ഇതാണ് സംഭവത്തിലേക്ക് നയിച്ചത്. ചിറയിൻകീഴ് സ്വദേശിയായ സതീഷിന്‍റെ മുറപ്പെണ്ണാണ് ആശ. 2006ലായിരുന്നു ഇവരുടെ വിവാഹം.
ഐസ്ക്രീം കമ്പനിയുടെ മൊത്ത വിതരണ ഏജൻസി ഉടമയാണ് സതീഷ്. സതീഷും ആശയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്ന് ഡി.വൈ.എസ്.പി ഷാജു ജോസ് പറഞ്ഞു. 2015 മുതലാണ് മരുന്ന് നൽകി തുടങ്ങിയത്. ഉപദ്രവിക്കുന്നത് സംബന്ധിച്ച് സതീഷിനെതിരെ ആശാ പൊലീസിൽ നേരത്തെ പരാതി നൽകിയിട്ടുണ്ട്.
മനോരോഗികൾക്കുള്ള മരുന്നാണ് ആശാ നൽകിയത്. ഗുളിക വെള്ളത്തിൽ കലർത്തി ഭക്ഷണത്തിൽ നൽകും. മരുന്ന് കഴിച്ച ഉടനെ സതീഷിന് കടുത്ത ക്ഷീണം തോന്നി തുടങ്ങിയതിനെ തുടർന്ന് പല ഡോക്ടർമാരെയും കണ്ടു. എന്നാൽ ഫലമുണ്ടായില്ല. സംശയം തോന്നിയ സതീഷ് വീട്ടിൽ നിന്ന് ഭക്ഷണം ഒഴിവാക്കി. അതോടെ ക്ഷീണം കുറഞ്ഞു.
ഇതോടെ ആശാ ഐസ്ക്രീം കമ്പനിയിലെ കൂജയിൽ മറ്റൊരാൾ വഴി മരുന്ന് എത്തിച്ചു കലർത്തി. കൂജയിൽ നിന്ന് വെള്ളം കുടിച്ച സതീഷിന് തളർച്ച തോന്നി. തുടർന്ന് വീട്ടിലെ സിസി ടിവി പരിശോധിച്ചപ്പോൾ മരുന്ന് കലർത്തുന്നതായി കണ്ടെത്തിയതായി ഡിവൈഎസ്‌പി പറഞ്ഞു. ആശയുടെ കൂട്ടുകാരി വഴി സതീഷ് നടത്തിയ അന്വേഷണത്തിലാണ് മരുന്ന് കലർത്തി നൽകുന്ന വിവരം സ്ഥിരീകരിച്ചത്. ഭർത്താവിന്‍റെ ഉപദ്രവം കുറയ്ക്കാനാണ് മരുന്ന് കൊടുക്കുന്നത്. ഇത് കൊടുത്താൽ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും, ഒരു ശല്യവുമില്ല.
എന്ന് ആശാ കൂട്ടുകാരിയോട് പറഞ്ഞു. ഈ സംഭാഷണത്തിന്‍റെ വോയ്‌സ് ക്ലിപ്പ് പൊലീസിന് ലഭിച്ചു. മരുന്നിന്‍റെ പേരും ആശാ കൂട്ടുകാരിക്ക് അയച്ച് കൊടുത്തു. കൂട്ടുകാരി ഇക്കാര്യം സതീഷിനെ അറിയിച്ചു. മരുന്നുമായി സതീഷ് ഡോക്ടർമാരെ കണ്ടു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്‌നോളജി ലാബിൽ പരിശോധനയും നടത്തി.
ദീർഘകാലം മരുന്ന് കഴിച്ചാൽ മനോരോഗമോ മരണമോ സംഭവിക്കാമെന്ന് ഡോക്റ്റർമാർ സതീഷിനോദ് പറഞ്ഞു. തുടർന്നാണ് പരാതി നൽകിയത്. സതീഷിന്‍റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നതായും എസ്എച്ച്ഒ കെപി ടോംസൺ പറഞ്ഞു. ആശയെ സഹായിച്ചവരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
16 കാരനെ പീഡിപ്പിച്ച അധ്യാപികയ്ക്ക് തടവു ശിക്ഷ
ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി നിരന്തരം ലൈംഗിക ബന്ധത്തിലേർപ്പെട്ട അധ്യാപികയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള നോര്‍ത് ഈസ്റ്റ് ടൗണ്‍ഷിപ്പിലാണ് സംഭവം നടന്നത്. ഏള്‍സ് സി ഡേവിസ് പ്രൈമറി സ്‌കൂളില്‍ അധ്യാപക സഹായി ആയിരുന്ന ആലിസ് എ ഗേറ്റ്‌സാണ് ശിക്ഷിക്കപ്പെട്ടത്. 16 വയസുകാരനാണ് ഇവരുടെ ലൈംഗിക ചൂഷണത്തിന് ഇരയായത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.
46കാരിയായ ആലീസ് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 16 കാരനുമായി അടുപ്പം സ്ഥാപിച്ച ഇവർ സെക്‌സ് ചാറ്റിലൂടെയാണ് കുട്ടിയുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. ലൈംഗിക വീഡിയോകളും പരസ്പരം അയച്ചു കൊടുത്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് അധ്യാപികയുമായുള്ള ബന്ധം കണ്ടെത്തിയത്.
തുടർന്ന് കുട്ടിയുടെ മൊബൈൽ ഫോൺ രക്ഷിതാക്കൾ വാങ്ങി വച്ചെങ്കിലും അധ്യാപിക കുട്ടിക്ക് വീണ്ടും മറ്റൊരു ഫോൺ വാങ്ങി നൽകി. 2019 സെപ്റ്റംബര്‍ മുതല്‍ 2020 ജനുവരി വരെയാണ് പീഡനം നടന്നത്. പൊലീസ് അന്വേഷണത്തില്‍, രണ്ട് വീടുകളിലായി മാസങ്ങളോളം ഇരുവരും ലൈംഗിക ബന്ധം പുലര്‍ത്തിയതായി കണ്ടെത്തി. സ്‌കൂളില്‍ വെച്ച് സെക്‌സ് ഉണ്ടായിട്ടില്ലെന്നാണ് ആസിന്‍റെ മൊഴി.
സ്‌കൂള്‍ ഇല്ലാത്ത ദിവസം വീട്ടില്‍നിന്നും പുറത്തുചാടുന്ന വിദ്യാർഥിയെ താന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി സെക്‌സ് നടത്താറുണ്ടെന്നും അന്വേഷണത്തില്‍ അധ്യാപിക സമ്മതിച്ചു. ഇരുവരും തമ്മിലുള്ള സെക്‌സ് ചാറ്റിംഗിന്‍റെ തെളിവുകളും പൊലീസ് കണ്ടെടുത്തിരുന്നു. കേസില്‍, അധ്യാപികയ്ക്ക് 23 മാസം തടവുശിക്ഷയാണ് വിധിച്ചത്. 14 വര്‍ഷം തടവുശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
വിധിപ്രസ്താവം കേട്ട അധ്യാപിക കോടതിയില്‍ പൊട്ടിക്കരഞ്ഞു. ഇരയായ പതിനാറുകാരനു മാത്രമല്ല കുടുംബത്തിനും ഭര്‍ത്താവിനും നാണക്കേടു വരുത്തിയതായും അവര്‍ കോടതിയില്‍ പറഞ്ഞു. 2020 ജനുവരിയിലാണ് ഇവര്‍ അറസ്റ്റിലായത്. അതിനു ശേഷം, ഇവര്‍ക്ക് മനശാസ്ത്ര ചികിത്സ നല്‍കിയിരുന്നു. അതോടൊപ്പം, നിര്‍ബന്ധിത സാമൂഹ്യ സേവനവും ഇവര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എറിക് കൗണ്ടി കോടതി കേസ് വിചാരണയ്ക്ക് എടുത്തത്. ആലിസിന്‍റെ ഭര്‍ത്താവ്, കൗണ്‍സലര്‍ തുടങ്ങിയവരെ കോടതി വിസ്തരിച്ചു.
Post A Comment: