സാരിയുടുത്ത് തലകുത്തി മറിയുന്ന ഒരു യുവതിയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ മറ്റൊരു യുവതിയുടെ സാരി വീഡിയോ സൈബർ ഇടത്ത് ശ്രദ്ധ നേടുകയാണ്. ചിപ്‌സ് പാക്കറ്റു കൊണ്ട് തുന്നിയൊരുക്കിയ സാരിയുടുത്താണ് യുവതി വീഡിയോയിൽ എത്തുന്നത്.
പൊട്ടറ്റോ ചിപ്‌സിന്‍റെ പാക്കറ്റാണ് യുവതി ഇതിനായി തെരഞ്ഞെടുത്തത്. നീല നിറത്തിലുള്ള ചിപ്സിന്‍റെ കവർ പിടിച്ചു നിൽക്കുന്ന യുവതിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം കാണുന്നത് അത്തരത്തിലുള്ള നിരവധി കവറുകൾ കൊണ്ട് സാരി തയാറാക്കി അത് ഉടുത്തു നിൽക്കുന്നതാണ്.
സിൽവർ, ബ്ലൂ കോമ്പിനേഷനിൽ മനോഹരമായിട്ടാണ് സാരി തുന്നിയിരിക്കുന്നത്. കവറിന്‍റെ ഉൾഭാഗത്തെ നിറമാണ് സാരി ആകെ. ബോർഡർ കവറിന്‍റെ പുറം ഭാഗം കൊണ്ട് തുന്നി ചേർത്തിരിക്കുന്നു. യുവതിയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ച് നിരവധി പേർ കമന്‍റ് നൽകിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
ഞായറാഴ്ച്ച നിയന്ത്രണം പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്ച്ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ സ്കൂളുകളും പൂർണമായും പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തയ്യാറാകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ അനുവദിക്കു.
ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നീ സന്ദർഭങ്ങൾക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തുടരാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
Post A Comment: