മൂവാറ്റുപുഴ: അയൽവാസികളോട് തന്നെ കുറിച്ച് കുറ്റം പറഞ്ഞതിന് മകൻ അമ്മയെ അടിച്ച് കൊന്നു. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന വാഗമൺ കാപ്പിപതാൽ സ്വദേശിനി കുറ്റിയിൽ ശാന്തമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ മനോജിനെ (46) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അമ്മ അയൽവാസികളോട് തന്നെക്കുറിച്ച് കുറ്റം പറഞ്ഞതിനെ ചൊല്ലായായിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്. വഴക്കിനിടെ ഇയാൾ അമ്മയുടെ തലയും മുഖവും അടുക്കളയിലെ ഭിത്തിയിൽ ഇടിക്കുകയായിരുന്നു.
ക്രൂരമായ മർദനത്തെ തുടർന്ന് ശർദ്ദിച്ച് അവശയായ ശാന്തമ്മയെ മനോജ് കട്ടിലിൽ കൊണ്ടുവന്ന് കിടത്തി മുഖത്തിടിക്കുകയും കഴുത്തിൽ ഞെക്കുകയും ചെയ്‌തു. രാത്രി രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റിയും, പരിസരം കഴുകി വൃത്തിയാക്കിയും തെളിവുകൾ നശിപ്പിച്ചു. പിറ്റേ ദിവസം രാവിലെ അമ്മ സുഖമില്ലാതെ കിടക്കുകയാണെന്ന് വ്യാജേന അയൽക്കാരെ അറിയിക്കുകയും, അയൽവാസികൾ വന്ന് നോക്കിയപ്പോൾ മരിച്ചു കിടക്കുന്ന ശാന്തമ്മയെയാണ് കണ്ടത്.
എന്നാൽ പിന്നീട് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർമാരായ സി.ജെ. മാർട്ടിൻ, എം.കെ. സജീവൻ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തതും. ഭാര്യയുമായി പിരിഞ്ഞ മനോജ് വർക്ക് ഷോപ്പ് ജോലി ചെയ്ത് പള്ളിച്ചിറങ്ങരയിൽ 10വർഷമായി വാടകക്ക് താമസിച്ചുവരികയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
ഞായറാഴ്ച്ച നിയന്ത്രണം പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്ച്ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ സ്കൂളുകളും പൂർണമായും പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തയ്യാറാകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ അനുവദിക്കു.
ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നീ സന്ദർഭങ്ങൾക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തുടരാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
Post A Comment: