പാറ്റ്‌ന: വിവാഹം കഴിഞ്ഞിട്ട് 15 വർഷം കുട്ടികളില്ലാതിരുന്ന യുവതിക്ക് ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ. ബീഹാറിലെ മോത്തിഹാരി ജില്ലയിലാണ് അപൂർവ പ്രസവം നടന്നത്. അമ്മയും കുട്ടികളും പൂർണ ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
മോത്തിഹാരിയിലെ ശങ്കർസരയ്യയിൽ താമസിക്കുന്ന ചന്ദൻസിങ്ങിന്‍റെ ഭാര്യ ഉഷാദേവിയാണ് നാല് കുട്ടികൾക്ക് ജൻമം നൽകിയത്. വിവാഹം കഴിഞ്ഞിട്ട് 15 വർഷം കഴിഞ്ഞിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. നിരവധി ഡോക്‌ടർമാരെ കാണിച്ചിട്ടും നിരാശയായിരുന്നു ഫലം. പിന്നീട് ഇവർ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഇതിനു പിന്നാലെയാണ് യുവതി ഗർഭം ധരിച്ചത്. ലക്ഷക്കണക്കിനു കേസുകളിൽ ഏതെങ്കിലും ഒന്നേ ഇങ്ങനെ സംഭവിക്കുകയുള്ളുവെന്ന് ഡോക്‌ടർമാർ പറയുന്നു. മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിക്കുമാണ് യുവതി ജൻമം നൽകിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
ഞായറാഴ്ച്ച നിയന്ത്രണം പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്ച്ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ സ്കൂളുകളും പൂർണമായും പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തയ്യാറാകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ അനുവദിക്കു.
ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നീ സന്ദർഭങ്ങൾക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തുടരാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
Post A Comment: