ജയ്‌പൂർ: നാല് കുട്ടികളുമായി കിണറ്റിൽ ചാടിയ അമ്മ രക്ഷപെട്ടു. കുട്ടികൾ നാലും മരണത്തിനു കീഴടങ്ങി. രാജസ്ഥാനിലെ അജ്‌മീർ ജില്ലയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയടക്കമുള്ളവരാണ് ദാരുണമായി മരിച്ചത്.
കൊമാൾ (4), റിങ്കു (3), രാജ്‌വീർ (22 മാസം), ദേവ്‌രാജ് (ഒരുമാസം) എന്നിവരാണ് മരിച്ച കുട്ടികൾ. 32 വയസുള്ള മാത്യ എന്ന യുവതിയാണ് കുട്ടികളുമായി കിണറ്റിലേക്ക് ചാടിയത്. യുവതിയെ പരുക്കുകളോടെ രക്ഷിക്കുകയായിരുന്നു. മൂന്നു കുട്ടികളുടെ മൃതദേഹം ഇന്നലെ രാത്രി തന്നെ കണ്ടെത്തിയിരുന്നു.
ഒരു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബവഴക്കിനെ തുടർന്നാണ് യുവതി ജീവനൊടുക്കാൻ കിണറ്റിൽ ചാടിയതെന്നാണ് വിവരം. യുവതിയുടെ ഭർത്താവ് ബോദുറാം ഗുർജ്ജാർ കർഷകനാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
ഇടുക്കി അണക്കെട്ട് നാളെ തുറക്കും
തിരുവനന്തപുരം: ജലനിരപ്പ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഇടുക്കി അണക്കെട്ട് നാളെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് അപ്പർ റൂൾ ലെവലിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. രാവിലെ 10ന് തുറക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 50 ക്യുമെക്സ് വെള്ളം ആയിരിക്കും തുറന്നു വിടുക.
നിലവിൽ 2382.88 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2883.54 ആണ് അണക്കെട്ടിന്‍റെ അപ്പർ റൂൾ കർവ്. വൃഷ്‌ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഒപ്പം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലം കൂടി ഇടുക്കിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇതിനാൽ രാത്രി വൈകി ജലനിരപ്പ് അപ്പർ റൂൾ കർവ് പരിധിയിലെത്തുമെന്നാണ് കരുതുന്നത്.
അണക്കെട്ടിന്‍റെ പരമാവധി സംഭവണ ശേഷി 2408.50 അടിയാണ്. അണക്കെട്ട് തുറക്കുന്നതു കണക്കെലെടുത്ത് പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും റവന്യൂ അധികൃതർക്കും നിർദേശം നൽകി.
Post A Comment: