കൊച്ചി: നടൻ സജീദ് പട്ടാളം (54) അന്തരിച്ചു. വെബ് സീരീസുകളിലൂടെ എത്തി സിനിമയിൽ ശ്രദ്ധ നേടിയ നടാനാണ് സജീദ്. കൊച്ചി സ്വദേശിയാണ്. കുറച്ചു ദിവസമായി രോഗാവസ്ഥയിൽ ചികിത്സയിലായിരുന്നു. കളയിലെ വാറ്റുകാരൻ, കമകം കാമിനി കലഹത്തിലെ അഭിയന വിദ്യാർഥി തുടങ്ങിയ റോളുകളിലൂടെ സിനിമയിൽ സജീവമായി.
ജാനേമന്നിലെ മാക്‌സിമാ ഇവന്‍റ് ജോലിക്കാരന്‍റെ വേഷമാണ് ശ്രദ്ധേയനാക്കിയത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകന്‍ മൃദുല്‍ നായരിലേക്കും അതുവഴി വെബ് സീരീസുകളിലേക്കും എത്തുകയായിരുന്നു.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‌ത് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തില്‍ സജീദ് ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്‌തിരുന്നു. ഫോർട്ട്കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
ഇടുക്കി അണക്കെട്ട് നാളെ തുറക്കും
തിരുവനന്തപുരം: ജലനിരപ്പ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഇടുക്കി അണക്കെട്ട് നാളെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് അപ്പർ റൂൾ ലെവലിലേക്ക് എത്തുന്ന സാഹചര്യ്തിലാണ് തീരുമാനം. രാവിലെ 10ന് തുറക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 50 ക്യുമെക്സ് വെള്ളം ആയിരിക്കും തുറന്നു വിടുക.
നിലവിൽ 2382.88 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2883.54 ആണ് അണക്കെട്ടിന്‍റെ അപ്പർ റൂൾ കർവ്. വൃഷ്‌ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഒപ്പം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലം കൂടി ഇടുക്കിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇതിനാൽ രാത്രി വൈകി ജലനിരപ്പ് അപ്പർ റൂൾ കർവ് പരിധിയിലെത്തുമെന്നാണ് കരുതുന്നത്.
അണക്കെട്ടിന്‍റെ പരമാവധി സംഭവണ ശേഷി 2408.50 അടിയാണ്. അണക്കെട്ട് തുറക്കുന്നതു കണക്കെലെടുത്ത് പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും റവന്യൂ അധികൃതർക്കും നിർദേശം നൽകി.
Post A Comment: