കണ്ണൂർ: ലഹരി നൽകി സഹപാഠി പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒൻപതാം ക്ലാസ് വിദ്യാർഥിനി. ലഹരിമാഫിയയുടെ പിടിയിൽപെട്ട് ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയാണ് നടുക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പത്തിലധികം പെൺകുട്ടികൾക്ക് സമാനമായി ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു.
പ്രണയം നടിച്ചാണ് സഹപാഠി തന്നെ വലയിലാക്കിയത്. തുടർന്ന് ഡിപ്രഷൻ മാറാനുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് തനിക്ക് കഞ്ചാവ് നൽകുകയായിരുന്നു. പിന്നീട് പല സ്ഥലത്തും കൊണ്ടുപോയി തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നും പെൺകുട്ടി വെളിപ്പെടുത്തി.
ലഹരി മരുന്ന് നല്‍കിയ ശേഷം തന്‍റെ നഗ്‌നവീഡിയോ പകര്‍ത്തിയെന്നും അതിജീവിത വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടാണ് വിദ്യാഥികള്‍ക്കിടയില്‍ മയക്കു മരുന്ന് കൈമാറുന്നതെന്നും സംഭവത്തിന് പിന്നില്‍ മുതിര്‍ന്ന ആണ്‍കുട്ടികളും ഉണ്ടെന്നുമാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
മയക്കുമരുന്ന് ലഹരിയില്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ആത്മഹത്യ പ്രവണത കാണിച്ച പെണ്‍കുട്ടിയെ കൌണ്‍സിലിംഗിന് വിധേയയാക്കിതോടെയാണ് ക്രൂര പീഡനത്തിന്‍റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. മയക്കുമരുന്ന് ഉപയോഗത്തിന്‍റെയും മറ്റും ഫോട്ടോകളും വീഡിയോകളും പൊലീസിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടികളുമായി ആദ്യം സൗഹൃദം സ്ഥാപിച്ച ശേഷം പിന്നീട് പ്രണയമാണെന്ന് പറഞ്ഞ് അടുക്കും.
തുടര്‍ന്നാണ് മയക്കുമരുന്ന് ഇപയോഗത്തിന് പ്രേരിപ്പിക്കുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാവുമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുക. ആദ്യം സൌജന്യമായി നല്‍കുന്ന മയക്കുമരുന്നിന് പെണ്‍കുട്ടികള്‍ ലഹരിക്കടിമകളാകുന്നതോടെ പണം ആവശ്യപ്പെടും. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ സഹപാഠിയായ പതിനാറുകാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
മഴയ്ക്ക് നേരിയ ശമനം
തിരുവനന്തപുരം: തീവ്ര ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. തീവ്ര ന്യുന മർദ്ദം ഛത്തിസ്ഗഡിനും സമീപത്തുള്ള മധ്യപ്രദേശിനും മുകളിൽ ശക്തി കുറഞ്ഞ ന്യുന മർദ്ദമായി ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ന്യുന മർദ്ദമായി വീണ്ടും ശക്തി കുറയാനാണ് സാധ്യത.
ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദ പാത്തി നിലനിക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീനത്താൽ, കേരളത്തിൽ ഈ മാസം 10 മുതൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് കേരളത്തില്‍ ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലര്‍ട്ട് ഇല്ല. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഇന്ന് രാവിലെ ഒൻപതിന് 139.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാത്രി 10ന് 139.45 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം.
ഇടുക്കി അണക്കെട്ടിൽ 2387.42 അടിയാണ് രാവിലെ 10ന് ജലനിരപ്പ്. ഇടുക്കി ഡാമിൽ നിന്നും കൂടുതൽ ജലം ഇന്ന് തുറന്ന് വിട്ടേക്കില്ല. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതോടെയാണ് ഇനി അധികജലം തുറന്നു വിടേണ്ടതില്ലെന്ന് നിഗമനത്തിൽ എത്തിയത്.
Post A Comment: