പാലക്കാട്: സി.പി.എം. മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണ് പിടിയിലായതെന്നാണ് വിവരം. ഇതിൽ ഒരാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതാണെന്നാണ് പുറത്തു വരുന്ന വിവരം.
ഒരാൾ കൊലയാളി സംഘത്തെ സഹായിച്ച ആളാണ്. ഇവരെ ചോദ്യം ചെയ്‌തു വരികയാണ്. പാർട്ടി അംഗം സുകുമാരന്‍റെ മൊഴി അനുസരിച്ച് കൊലയാളി സംഘത്തിൽ എട്ട് പേരുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഇവർ ബി.ജെ.പി പ്രവർത്തകരാണെന്നാണ് എഫ്ഐആർ. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിനു കാരണമെന്നും എഫ്ഐആറിൽ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
Post A Comment: