ഇടുക്കി: മൂന്നാറിൽ 19 കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പെരിയവര എസ്റ്റേറ്റിലെ പ്രവീൺകുമാറിനെ (24)യാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ ഭാര്യ ശ്രീജ (19)യാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു ബന്ധുക്കൾ പൊലീസിൽ അറിയിച്ചിരുന്നത്.
എന്നാൽ പ്രവീൺകുമാറിന്‍റെ മാനസിക - ശാരീരിക പീഡനം സഹിക്കവയ്യാതെയായിരുന്നു ആത്മഹത്യയെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ജൂണ്‍ 16നാണ് ശ്രീജയെ ജീവനൊടുക്കിയ നിലയിൽ കണ്ടത്.
വിവാഹത്തിനുശേഷം പ്രവീണിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടാക്കിയതിനെ ഭാര്യ എതിര്‍ത്തതോടെയാണ് ഉപദ്രവം തുടങ്ങിയതെന്നു പൊലീസ് പറയുന്നു. രണ്ടു വര്‍ഷം മുമ്പാണ് പ്രവീണ്‍കുമാറുമായി ശ്രീജ പ്രണയത്തിലായി വിവാഹം കഴിച്ചത്.
ഭാര്യയെ സംശയിച്ചിരുന്ന പ്രവീണിന്‍റെ മനോഭാവംമൂലം യുവതി മാനസിക പീഡനം അനുഭവിച്ചു വരികയായിരുന്നുവെന്നും പറയുന്നു. മൂന്നാര്‍ എസ്എച്ച്ഒ മനേഷ് കെ. പൗലോസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
നടിയും സുഹൃത്തും സഞ്ചരിച്ച കാർ മറിഞ്ഞു
തൃശൂർ: റോഡിലെ കല്ലിൽ കയറി നിയന്ത്രണം വിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു. നടിയും സുഹൃത്തും അത്ഭുതകരമായി രക്ഷപെട്ടു. ആനമല റോഡിൽ പത്തടിപ്പാലത്തിനു സമീപം വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം നടന്നത്. സിനിമ- സീരിയൽ നടി അനു നായർ, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ഇരുവർക്കും കാര്യമായ പരുക്കൊന്നുമില്ല. എറണാകുളം സ്വദേശിയാണ് അനുനായർ വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നോടെ മലക്കപ്പാറയിൽ നിന്നും ചാലക്കുടിക്ക് പോകുന്ന വഴിയിലായിരുന്നു അപകടം നടന്നത്. റോഡിലെ കല്ലിൽ കയറി നിയന്ത്രണം വിട്ട കാർ 50 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. പലതവണ കരണം മറിഞ്ഞ കാർ ഒരു മരത്തിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. കാറിന് എയർബാഗ് ഉണ്ടായിരുന്നതിനാലാണ് ഇവർക്ക് പരുക്കേൽക്കാതെ രക്ഷപെടാനായത്.
ഇരുവരും സ്വയം കാറിൽ നിന്നും പുറത്തിറങ്ങി ഈ വഴി വന്ന സഞ്ചാരികളോട് സഹായം ചോദിക്കുകയായിരുന്നു. സഞ്ചാരികൾ ഇവരെ മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു.
Post A Comment: