ചെന്നൈ: പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതിയുമായി തമിഴ്‌നാട് സർക്കാർ. ഇതനുസരിച്ച് ബസിൽ സ്ത്രീകളെ തുറിച്ചു നോക്കുന്നതുപോലും ശിക്ഷാർഹമായ കുറ്റമാണ്.
തുറിച്ചുനോട്ടം, ചുളമടി, അശ്ലീല ആംഗ്യങ്ങൾ, ലൈംഗിക താൽപര്യത്തോടെയുള്ള സമീപിക്കൽ തുടങ്ങിയവയെല്ലാം ശിക്ഷാർഹമായ പ്രവൃത്തികളാണ്. സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറുന്ന പുരുഷൻമാരെ കണ്ടക്റ്റർ ഇറക്കി വിടുകയോ പൊലീസിനു കൈമാറുകയോ ചെയ്യണം.
മോശമായി പെരുമാറുന്ന കണ്ടക്റ്റർമാർക്കും കടുത്ത ശിക്ഷയാണ് ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്‌തിട്ടുള്ളത്. സ്ത്രീകളെ സ്‌പർശിക്കുന്ന കണ്ടക്റ്റർമാർക്കെതിരെ കേസെടുക്കാം. ലൈംഗിക ചുവയുള്ള തമാശകൾ പറയൽ, മോശം കമന്‍റ് തുടങ്ങിയവയും കുറ്റകൃത്യത്തിൽപെടുന്നു. ബസുകളിൽ കണ്ടക്റ്റർമാർ പരാതി പുസ്‌തകം സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാൽ ഇത് അധികൃതർക്ക് മുമ്പിൽ ഹാജരാക്കണമെന്നും നിയമം നിർദേശിക്കുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
മധുകൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. ഹൈക്കോടതി നിർദേശിച്ച ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതിയുടെ നടപടി. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം.
രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
അതേസമയം ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദിഖ്, പതിനഞ്ചാം പ്രതിബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരുന്നു.
Post A Comment: