തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ (ശനി) പ്രവൃത്തി ദിനം. കഴിഞ്ഞ് ആഴ്ച്ചകളിൽ ശക്തമായ മഴയെ തുടർന്ന് പല സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ നാളെ പ്രവൃത്തി ദിവസമാക്കിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഈ മാസം 24ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടക്കും. അടുത്തമാസം 12നാണ് വീണ്ടും സ്‌കൂളുകൾ തുറക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: