www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ അയൽവാസിയെ വാക്കത്തിക്ക് വെട്ടിയ ഗൃഹനാഥൻ അറസ്റ്റിൽ

Share it:



ഇടുക്കി: അയൽവാസിയെ വാക്കത്തിക്ക് വെട്ടി പരുക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ ആളെ ഒരു വർഷത്തിനു ശേഷം പിടികൂടി. കട്ടപ്പന കാഞ്ചിയാർ കൽത്തൊട്ടി മാബ്ലയിൽ റോയി (45)യാണ് കട്ടപ്പന പൊലീസിന്‍റെ പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന റോയി വീട്ടിലെത്തിയ വിവരം അറിഞ്ഞ പൊലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

2021 സെപ്റ്റംബർ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വരിക്കാനിക്കൽ സിനോജിനാണ് വാക്കത്തിക്ക് വെട്ടേറ്റത്. റോയിയും സിനോജും തമ്മിൽ വഴക്കുണ്ടാകുകയും ഇതിനിടെ റോയി സിനോജിനെ വെട്ടുകയുമായിരുന്നു. തുടർന്ന് റോയി ഒളിവിൽ പോയി. ബന്ധുക്കളുടെ സഹായത്തോടെ ജില്ലയിൽ തന്നെ പലയിടചത്ത് ഒളിവിൽ കഴിയുകയായിരുന്നു. 

സിനോജിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് റോയിക്കായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കട്ടപ്പന സി.ഐ. വിശാൽ ജോൺസൺ, എസ്.ഐ. സജിമോൻ, അനീഷ്, ടോണി ജോൺ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത്, ജിൻസ്, വനിത പൊലീസ് ഉദ്യോഗസ്ഥരായ ബിന്ദു, സോഫിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

മുള്ളൻപന്നിയെ കുടുക്കിട്ട് പിടിച്ച രണ്ട് പേർ പിടിയിൽ 

ഇടുക്കി: മുള്ളൻപന്നിയെ കുരുക്കിട്ട് പിടിച്ച് ഇറച്ചിയാക്കിയ രണ്ട് പേർ പിടിയിൽ. ഇടുക്കി വണ്ടിപ്പെരിയാർ പോപ്സൺ എസ്റ്റേറ്റിൽ കുമരേശൻ ഐയ്യപ്പൻ, ഇയാളുടെ ബന്ധു ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ രതീഷ് രാമൻ എന്നിവരാണ് പടിയിലായത്. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെളിവ് സഹിതം പ്രതികൾ പിടിയിലായത്. 

ഇഞ്ചിക്കാട്ടിലെ തേയില തോട്ടത്തിൽ നിന്നാണ് പ്രതികൾ മുള്ളൻപന്നിയെ കുരുക്കിട്ട് പിടിച്ചത്. തുടർന്ന് ഇതിനെ ഇറച്ചിയാക്കി മാറ്റുകയായിരുന്നു. വനംവകുപ്പ് നടത്തിയ തിരച്ചിലിൽ രതീഷിന്‍റെ വീട്ടിൽ നിന്ന്  എട്ട് കിലോ ഇറച്ചി കണ്ടെത്തി. ഒപ്പം 1050 ഗ്രാം ജഡാവശിഷ്ടങ്ങൾ, ഇറച്ചി സൂക്ഷിച്ച ചെരുവം, കത്തി, മുള്ളൻ പന്നിയെ കൊല്ലാൻ ഉപയോഗിച്ച കുരുക്ക്, പ്ലയർ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. 

റേഞ്ച് ഓഫീസർ എ. അനിൽകുമാർ, ഫോറസ്റ്റ് ഓഫീസർ പി.കെ. വിനോദ്, ജെ. വിജയകുമാർ, ബി.കെ. മഞ്ചേഷ്, എം. സതീശൻ, വി.എസ്. മനോജ്, ഇ. ഷൈജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് സൂചന. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 


Share it:

Idukki

Post A Comment: