മുണ്ടക്കയം: റബർവെട്ടാൻ പോയ പഞ്ചായത്തംഗത്തെ കുറുക്കൻ ആക്രമിച്ചു. മുണ്ടക്കയം വേലനിലം വാര്‍ഡംഗം ജോമി തോമസിനെയാണ് കുറുക്കന്‍ കടിച്ചത്. ശരീരത്തിൽ 30 ഓളം മുറിവുകളുണ്ട്. കുറുക്കന് പേവിഷബാധ ഉള്ളതായി സംശയമുണ്ട്.
പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം. ആദ്യം കാലിലാണ് കുറുക്കന്‍ കടിച്ചത്. പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ശരീരത്തിന്‍റെ മറ്റിടങ്ങളിലും കുറുക്കന്‍ കടിക്കുകയായിരുന്നു. ജോമിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിന്‍റെ മസിലിനടക്കം ഗുരുതര പരിക്കുണ്ട്. നാട്ടുകാര്‍ ചേര്‍ന്ന് കുറുക്കനെ തല്ലിക്കൊന്നു. അപ്രതീക്ഷിത സംഭവത്തില്‍ നാട്ടുകാരും ഭീതിയിലാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
ആൺകുട്ടിയെ പീഡിപ്പിച്ചു; 45 കാരൻ അറസ്റ്റിൽ
കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥിയെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് കഞ്ചാവ് നൽകിയ ശേഷം പീഡിപ്പിച്ചു. 14 കാരനായ ആൺ കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ (45) പൊലീസ് അറസ്റ്റ് ചെയ്‌തു.
ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചാണ് വിദ്യാർഥിയെ പീഡിപ്പിച്ചത്. ഇയാളുടെ കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Post A Comment: