www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1767) Idukki (1735) Mostreaded (1611) Crime (1359) National (1183) Entertainment (826) Viral (419) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കരാറുകാരനോട് കൈക്കൂലി; ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ

Share it:



ഇടുക്കി: ചെയ്‌ത ജോലിയുടെ ബില്ല് മാറിത്തരാൻ കരാറുകാരനോട് 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി പത്തനംതിട്ട സ്വദേശി എം. ഹാരീസ് ഖാനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്‌തത്. 

പഞ്ചായത്തിന്‍റെ വര്‍ക്കുകള്‍ ചെയ്യുന്ന കോണ്‍ട്രാക്റ്ററോട് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.  തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞാണ് സംഭവം.  

ഏലപ്പാറ പഞ്ചായത്തില്‍ കോണ്‍ട്രാക്റ്റ് വര്‍ക്കുകള്‍ നടത്തുന്ന കരാറുകാരനോട് പണി പൂര്‍ത്തിയാക്കിയ ബില്ല് മാറി നല്‍കുന്നതുമായി ബന്ധപ്പെട്ട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.  

തിങ്കളാഴ്ച പഞ്ചായത്തിലെത്തി സെക്രട്ടറി ഹാരീസ് ഖാന് തുക കൈമാറുന്നതിനിടെയിലാണ് വിജിലന്‍സിന്‍റെ പിടിയിലാക്കുന്നത്. ഇയാള്‍ക്കെതിരെ മുന്‍പും വ്യാപക പരാതി ഉണ്ടായിരുന്നതായാണ് വിവരം. 

ഇതില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് തിങ്കളാഴ്ച പിടിയിലാകുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

15 കാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി 

കോഴിക്കോട്: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങിയ 15 കാരന് രക്ഷകരായി അഗ്നിരക്ഷാ സേന. ഫറോക്ക് സ്വദേശിയായ കുട്ടിയാണ് യു ടൂബ് വീഡിയോ അനുകരിച്ച് ജനനേന്ദ്രിയത്തിൽ മോതിരം കയറ്റിയത്.

ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു. മോതിരം കുടുങ്ങിയതോടെ വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ വീട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.  

വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം  മുറിച്ചെടുത്തത്. 

ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീര്‍ത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്‌നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റര്‍മാരും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോള്‍   ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു. 

മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്. 


Share it:

Idukki

Post A Comment: