www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പോളിയോ ബാധിച്ച യുവതിയെ കല്യാണം കഴിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ; ഭർത്താവ് മുങ്ങി

Share it:



കോട്ടയം: സമ്പത്ത് കൈക്കലാക്കാൻ പോളിയോ ബാധിതയായ യുവതിയെ വിവാഹം കഴിച്ച് ക്രൂരമായി പീഡിപ്പിച്ച ഭർത്താവ് മുങ്ങി. കോട്ടയം തെള്ളകത്താണ് സംഭവം നടന്നത്. 80 പവനോളം സ്വർണവും 40 ലക്ഷത്തിലേറെ രൂപയും കൈക്കലാക്കിയാണ് ആൻഡ്രൂ എന്ന യുവാവ് കടന്നു കളഞ്ഞത്.

നാഗർകോവിൽ സ്വദേശിനിയായ യുവതിയാണ് ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നത്. ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.  

പൊലീസില്‍ പരാതി നല്‍കിയ ശേഷവും ചില വനിതാ സുഹൃത്തുക്കള്‍ വഴി ആന്‍ഡ്രൂ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു. നാഗര്‍കോവിലില്‍ നിന്ന് മുണ്ടക്കയത്തേക്ക് കുടിയേറി താമസമാക്കിയ കുടുംബത്തിലെ ഏക പെണ്‍തരിയാണ് യുവതി. 

ജന്‍മനാ പോളിയോ ബാധിതയായ യുവതിയെ പൊന്നുപോലെ നോക്കാമെന്ന് വാക്കു നല്‍കിയാണ് നാഗര്‍കോവില്‍ സ്വദേശിയായ ആന്‍ഡ്രൂ സ്‌പെന്‍സര്‍ 2015ല്‍ വിവാഹം കഴിച്ചത്.

വിവാഹം കഴിഞ്ഞതോടെ മാതാപിതാക്കള്‍ ഭാര്യക്ക് നല്‍കിയ പൊന്നിലും പണത്തിലും മാത്രമായി ആന്‍ഡ്രുവിന്‍റെ കണ്ണ്. കൊടുക്കുന്തോറും വീണ്ടും വീണ്ടും സ്വര്‍ണം ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. ശാരീരിക ആക്രമണങ്ങളും പതിവായി. നിസഹായയായ തന്‍റെ മുന്നില്‍ വച്ച് മറ്റ് സ്ത്രീകളുമായി ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ഥിതി പോലും ഉണ്ടായെന്ന് യുവതി പറയുന്നു. 

കൈയിലുണ്ടായിരുന്ന എണ്‍പത് പവനോളം സ്വര്‍ണവും നാൽപത് ലക്ഷം രൂപയും തട്ടിയെടുത്ത ശേഷം ഈ വര്‍ഷം മെയ് മാസത്തിലാണ് ആന്‍ഡ്രൂ കോട്ടയം തെളളകത്തെ ഫ്‌ളാറ്റില്‍ നിന്നും യുവതിയുടെ കാറുമായി കടന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടി പിന്നിട്ടു 

ഇടുക്കി: രാത്രിയിലും മഴ തുടർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടി പിന്നിട്ടു. ഇതോടെ തമിഴ്‌നാട് രണ്ടാമത്തെ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് 142 അടിയിലെത്തിയാൽ സ്‌പിൽവെ ഷട്ടറുകൾ തുറന്ന് ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി വിടും. 

രാവിലെ ഒൻപതിന് 141.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡിസംബർ മൂന്നിനാണ് ജലനിരപ്പ് 140 അടി ആയത്.മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. 

നിലവിൽ സെക്കന്‍റിൽ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറിൽ സംഭരിക്കാം. ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.


Share it:

Kerala

Post A Comment: