www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1590) Mostreaded (1518) Idukki (1508) Crime (1276) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

40,000 കടന്ന് സ്വർണവില; ഒരാഴ്ച്ചക്കിടെ കൂടിയത് 1240 രൂപ

Share it:


കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും 40,000 കടന്നു. ഇന്ന് 400 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 40240 രൂപയാണ് വില. ഗ്രാമിന് 5000 കടന്നു. 

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 50 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ 5030 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. 

ഈ മാസത്തിന്‍റെ തുടക്കത്തിൽ 39,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിനു വില. രണ്ടാഴ്ച്ചക്കിടെ 1240 രൂപയാണ് വർധിച്ചത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടി പിന്നിട്ടു 

ഇടുക്കി: രാത്രിയിലും മഴ തുടർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടി പിന്നിട്ടു. ഇതോടെ തമിഴ്‌നാട് രണ്ടാമത്തെ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് 142 അടിയിലെത്തിയാൽ സ്‌പിൽവെ ഷട്ടറുകൾ തുറന്ന് ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി വിടും. 

രാവിലെ ഒൻപതിന് 141.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡിസംബർ മൂന്നിനാണ് ജലനിരപ്പ് 140 അടി ആയത്.മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. 

നിലവിൽ സെക്കന്‍റിൽ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറിൽ സംഭരിക്കാം. ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.


Share it:

business

Post A Comment: