www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1767) Idukki (1735) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (419) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിർത്തിയിട്ട ആംബുലൻസുമായി 15 കാരൻ മുങ്ങി

Share it:



തൃശൂര്‍: ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സുമായി 15 കാരന്റെ കറക്കം. തൃശൂരില്‍ തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. എട്ട് കിലോമീറ്ററോളം ആംബുലന്‍സുമായി കുട്ടി കറങ്ങി. ഒടുവില്‍ വാഹനം നിന്നു പോയതോടെയാണ് കുട്ടി ഡ്രൈവറുടെ കറക്കം അവസാനിച്ചത്.

108 ആംബുലന്‍സാണ് പത്താം ക്ലാസുകാരന്‍ ഓടിച്ചത്. ജനറല്‍ ആശുപത്രിയുടെ മുന്നില്‍ക്കിടന്ന 108 ആംബുലന്‍സാണ് കുട്ടി ഡ്രൈവര്‍ അറിയാതെ ഓടിച്ചു പോയത്. 

പനിയും രക്താണുക്കളുടെ കുറവുമായി നാല് ദിവസമായി ജനറല്‍ അശുപത്രിയില്‍ ചികിത്സയിലായിരുന്നു പത്താം ക്ലാസുകാരന്‍. ആശുപത്രി ജീവനക്കാരിയുടെ മകനാണ്. മകനെ കാണാതെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ആംബുലന്‍സില്‍ കയറി ഓടിച്ചു പോയതായി അറിയുന്നത്. 

ഡ്രൈവര്‍ തൃശൂര്‍ സ്വദേശി പൈനാടത്ത് ബിജോ താക്കോല്‍ വാഹനത്തില്‍ത്തന്നെ വെച്ച് പുറത്തിറങ്ങിയ സമയത്താണ് കുട്ടി വാഹനം എടുത്തു മുങ്ങിയത്. 

ആശുപത്രിയില്‍ നിന്ന് നേരെ ഒല്ലൂര്‍ റോഡിലേക്കാണ് കയറിയത്. ഒല്ലൂര്‍ സെന്ററില്‍ എത്തിയ ശേഷം റെയില്‍വേസ്റ്റേഷന്‍ റോഡിലേക്കു കയറി. തുടര്‍ന്ന് റെയില്‍വേ ക്രോസ് മറികടന്നു. ഇതു കഴിഞ്ഞുള്ള വളവില്‍ വച്ചാണ് വാഹനം ഓഫായത്. തള്ളി സഹായിക്കാനായി നാട്ടുകാര്‍ എത്തി. രണ്ട് തവണ തള്ളിയിട്ടും വാഹനം സ്റ്റാര്‍ട്ട് ചെയ്യാനായില്ല. 

പിന്നീടാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. കൈയില്‍ ഡ്രിപ്പ് കയറ്റിയതിന്റെ സൂചി സംശയം വര്‍ധിപ്പിച്ചു. ഇത്രയുമായപ്പോഴേക്കും ആംബുലന്‍സ് അധികൃതര്‍ സ്ഥലത്തെത്തുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ആംബുലന്‍സും സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീട് ആംബുലന്‍സ് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.

ഒരു രോഗിയെ ആശുപത്രിയിലെത്തിച്ച് വെള്ളമെടുക്കാനായി പോയപ്പോഴാണ് ആംബുലന്‍സ് കാണാതായതെന്നാണ് ഡ്രൈവര്‍ പറയുന്നത്. വാഹനം എവിടെ എന്നറിയാന്‍ ജിപിഎസ് സഹായം തേടി. ഒല്ലൂര്‍ ഭാഗത്തേക്കാണ് വാഹനം പോയിക്കൊണ്ടിരിക്കുന്നതെന്ന് മനസിലായി. പിന്നാലെ തൊട്ടടുത്തുള്ള ആംബുലന്‍സുമെടുത്ത് ഇവര്‍ ഉടനെ തന്നെ അടുത്തെത്തുകയായിരുന്നു. ആംബുലന്‍സ് കാണാതായ സംഭവത്തില്‍ ഡ്രൈവര്‍ ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കി.

Share it:

Kerala

Mostreaded

Post A Comment: