www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1590) Mostreaded (1518) Idukki (1508) Crime (1276) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്ലസ് ടു വിദ്യാർഥിനി എംബിബിഎസ് ക്ലാസിലെത്തിയത് സെൽഫിയെടുക്കാൻ; അന്വേഷണം അവസാനിപ്പിച്ചു

Share it:



കോഴിക്കോട്: പ്ലസ് ടു വിദ്യാർഥിനി എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ ക്രിമിനൽ നടപടികളെടുക്കാനാവില്ലെന്ന് പൊലീസ്. വ്യാജ രേഖ ചമക്കുകയോ, കുറ്റ കൃത്യം ചെയ്യുകയോ ചെയ്‌തിട്ടില്ലെന്നും ഇതിനാൽ നടപടികൾ അവസാനിപ്പിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

 കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസിലാണ് പ്ലസ് ടു വിദ്യാര്‍ഥിനി ഇരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പെണ്‍കുട്ടി ക്ലാസിലെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കഴിഞ്ഞ നീറ്റ് പരീക്ഷ എളുപ്പമായിരുന്നതിന്‍റെ സന്തോഷത്തില്‍ കുടുംബ സമേതം ഗോവയിലേക്ക് വിനോദയാത്രക്ക് പോയതായിരുന്നു പെണ്‍കുട്ടി. ഗോവയിലെത്തിയപ്പോഴാണ് പരീക്ഷാ ഫലം വന്നത്. ആ സമയത്ത് ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്ന് കരുതി മെഡിക്കല്‍ പ്രവേശനം ഉറപ്പായെന്ന് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. ഇതോടെ നാട്ടില്‍ പെണ്‍കുട്ടിയെ അഭിന്ദനിച്ച് ഫ്‌ളെക്‌സ് ബോര്‍ഡുകളുമുയര്‍ത്തി. 

പക്ഷേ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഫലം പരിശോധിച്ചതില്‍ പിഴവ് വന്നെന്ന് പെണ്‍കുട്ടിക്ക് മനസിലായത്. റാങ്ക് പതിനയ്യായിരത്തിന് മുകളിലാണെന്ന് മനസിലായതോടെ പെണ്‍കുട്ടി മനോവിഷമത്തിലായി. ഇതോടെയാണ് നാട്ടുകാരെ ബോധ്യപ്പെടുത്താനായി രണ്ടും കല്‍പ്പിച്ച് പെണ്‍കുട്ടി മെഡിക്കല്‍ കോളജിലെ എംബി ബിഎസ് ക്ലാസിലെത്തിയത്. 

പിന്നീട് ക്ലാസില്‍ നിന്നും സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമായത്. 

രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷലിനെത്തിയ പെണ്‍കുട്ടി സംഭവിച്ച തെറ്റില്‍ മാപ്പ് പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയുടെ ഭാവിയെക്കരുതി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സാംസങ് ഗ്യാലക്‌സി A54 5G പുതുവർഷത്തിൽ

മുംബൈ: വമ്പൻ സവിശേഷതകളുമായി സാംസങ് ഗ്യാലക്‌സി A54 5G പുതുവർഷത്തിൽ. നേരത്തെ ഫോണിന്‍റെ ഡിസൈൻ റെൻഡറുകൾ ലീക്കായിരുന്നു. ഇതിനു പിന്നാലെ 2023 ആദ്യം ഫോൺ വിപണിയിലെത്തുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

ഒക്ടാ കോർ 2.4GHz ചിപ്‌സെറ്റാണ് ഫോണിന്‍റെ കരുത്ത്. ഗ്യാലക്സി  F04s ഉം ഗീക്ക്ബെഞ്ചിലുണ്ട്. മീഡിയടെക് ഹീലിയോ P35 SoC നൽകുന്ന എൻട്രി ലെവൽ സ്‌മാർട്ട്‌ഫോണാണിതെന്ന് പറയപ്പെടുന്നു. 

SM-A546B എന്ന മോഡൽ നമ്പറുള്ള ഒരു സാംസങ് ഹാൻഡ്‌സെറ്റും ഗീക്ക്ബെഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് എക്‌സിനോസ് 1380 SoC ആയിരിക്കാമെന്നാണ് സൂചന. ഇത് ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കുമെന്നും 6 ജിബി റാം പായ്ക്ക് ചെയ്യുമെന്നും പറയപ്പെടുന്നു.

ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറും ഉണ്ടാകുമെന്നാണ് ലീക്കായ റിപ്പോർട്ടുകളിൽ പറയപ്പെടുന്നത്. ദക്ഷിണ കൊറിയൻ കമ്പനി സ്മാർട്ട്ഫോണിനെ ചുറ്റിപ്പറ്റിയുള്ള വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മറ്റൊരു സാംസങ് ഹാൻഡ്‌സെറ്റും ഗീക്ക്ബെഞ്ചിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് SM-E045F എന്ന മോഡൽ നമ്പർ ഉണ്ട്, ഇത് ഗ്യാലക്സി F04s എൻട്രി ലെവൽ സ്മാർട്ട്‌ഫോണാണെന്നാണ് സൂചന. 

ഇതിൽ 3 ജിബി റാമിനൊപ്പം ഒക്ടാ കോർ 2.4GHz ചിപ്‌സെറ്റും ലഭിക്കും.  ചിപ്‌സെറ്റ് മീഡിയ ടെക് ഹെലിയോ P35 SoC ആയിരിക്കാം. ഗ്യാലക്സി F04s-ന് 163-ന്റെ സിംഗിൾ-കോർ സ്‌കോറും 944-ന്‍റെ മൾട്ടി-കോർ സ്‌കോറും ഉണ്ട്. 

ഇത് ആൻഡ്രോയിഡ് 12-ൽ പ്രവർത്തിക്കും, മിക്കവാറും മുകളിൽ One UI 4.1 കോർ സ്‌കിൻ ഉണ്ടായിരിക്കും. അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച ഗാലക്‌സി എഫ് 04, റീബാഡ് ചെയ്‌ത ഗാലക്‌സി എം 04 ആയിരിക്കുമെന്നും ലീക്കായ റിപ്പോർട്ടുകള്‌ സൂചിപ്പിക്കുന്നു.


Share it:

Kerala

Mostreaded

Post A Comment: