www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഏലപ്പാറയിൽ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ

Share it:



ഇടുക്കി: വാഹന പരിശോധനക്കിടെ ഏലപ്പാറയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ചെമ്മണ്ണ് മൊട്ടലയം പ്ലാമൂട്ടില്‍ മോനിഷ് മോഹന്‍ ദാസ്, വാഗമണ്‍ പാറക്കെട്ട് പാലക്കല്‍ ശിവരഞ്ജിത്ത് ശിവന്‍ എന്നിവരാണ് പിടിയിലായത്.

ഏലപ്പാറ സിറ്റിയിൽ പൊലീസ് വാഹന പരിശോധനക്കിടെയാണ് ഇരുവരും കുടുങ്ങിയത്. പൊലീസിനെ കണ്ട് പരുങ്ങുന്നതു കണ്ടു നടത്തിയ പരിശോധനയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.  

സിന്തറ്റിക് വിഭാഗത്തില്‍പെട്ട പോയിന്‍റ് മൂന്ന് ഗ്രാം എം.ഡി.എം.എയാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. യുവാക്കളെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അഷറഫ്, ജോമോന്‍, ഷെജിത, ജിജോ വിജയന്‍, നദീര്‍ ആന്‍സിയ, മഹേശ്വരന്‍, സിയാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇവർക്ക് എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

ആൺകുട്ടിയെ പീഡിപ്പിച്ചു; 45 കാരൻ അറസ്റ്റിൽ

കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥിയെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് കഞ്ചാവ് നൽകിയ ശേഷം പീഡിപ്പിച്ചു. 14 കാരനാ‍യ ആൺ കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. 

ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചാണ് വിദ്യാർഥിയെ പീഡിപ്പിച്ചത്. ഇയാളുടെ കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.


Share it:

Idukki

Post A Comment: