കോഴിക്കോട്: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങിയ 15 കാരന് രക്ഷകരായി അഗ്നിരക്ഷാ സേന. ഫറോക്ക് സ്വദേശിയായ കുട്ടിയാണ് യു ടൂബ് വീഡിയോ അനുകരിച്ച് ജനനേന്ദ്രിയത്തിൽ മോതിരം കയറ്റിയത്.
ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു. മോതിരം കുടുങ്ങിയതോടെ വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ വീട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം മുറിച്ചെടുത്തത്.
ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീര്‍ത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്‌നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റര്‍മാരും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു.
മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
സാംസങ് ഗ്യാലക്‌സി A54 5G പുതുവർഷത്തിൽ
മുംബൈ: വമ്പൻ സവിശേഷതകളുമായി സാംസങ് ഗ്യാലക്‌സി A54 5G പുതുവർഷത്തിൽ. നേരത്തെ ഫോണിന്‍റെ ഡിസൈൻ റെൻഡറുകൾ ലീക്കായിരുന്നു. ഇതിനു പിന്നാലെ 2023 ആദ്യം ഫോൺ വിപണിയിലെത്തുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
ഒക്ടാ കോർ 2.4GHz ചിപ്‌സെറ്റാണ് ഫോണിന്‍റെ കരുത്ത്. ഗ്യാലക്സി F04s ഉം ഗീക്ക്ബെഞ്ചിലുണ്ട്. മീഡിയടെക് ഹീലിയോ P35 SoC നൽകുന്ന എൻട്രി ലെവൽ സ്‌മാർട്ട്‌ഫോണാണിതെന്ന് പറയപ്പെടുന്നു.
SM-A546B എന്ന മോഡൽ നമ്പറുള്ള ഒരു സാംസങ് ഹാൻഡ്‌സെറ്റും ഗീക്ക്ബെഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് എക്‌സിനോസ് 1380 SoC ആയിരിക്കാമെന്നാണ് സൂചന. ഇത് ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കുമെന്നും 6 ജിബി റാം പായ്ക്ക് ചെയ്യുമെന്നും പറയപ്പെടുന്നു.
ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറും ഉണ്ടാകുമെന്നാണ് ലീക്കായ റിപ്പോർട്ടുകളിൽ പറയപ്പെടുന്നത്. ദക്ഷിണ കൊറിയൻ കമ്പനി സ്മാർട്ട്ഫോണിനെ ചുറ്റിപ്പറ്റിയുള്ള വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മറ്റൊരു സാംസങ് ഹാൻഡ്‌സെറ്റും ഗീക്ക്ബെഞ്ചിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് SM-E045F എന്ന മോഡൽ നമ്പർ ഉണ്ട്, ഇത് ഗ്യാലക്സി F04s എൻട്രി ലെവൽ സ്മാർട്ട്‌ഫോണാണെന്നാണ് സൂചന.
ഇതിൽ 3 ജിബി റാമിനൊപ്പം ഒക്ടാ കോർ 2.4GHz ചിപ്‌സെറ്റും ലഭിക്കും. ചിപ്‌സെറ്റ് മീഡിയ ടെക് ഹെലിയോ P35 SoC ആയിരിക്കാം. ഗ്യാലക്സി F04s-ന് 163-ന്റെ സിംഗിൾ-കോർ സ്‌കോറും 944-ന്‍റെ മൾട്ടി-കോർ സ്‌കോറും ഉണ്ട്.
ഇത് ആൻഡ്രോയിഡ് 12-ൽ പ്രവർത്തിക്കും, മിക്കവാറും മുകളിൽ One UI 4.1 കോർ സ്‌കിൻ ഉണ്ടായിരിക്കും. അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച ഗാലക്‌സി എഫ് 04, റീബാഡ് ചെയ്‌ത ഗാലക്‌സി എം 04 ആയിരിക്കുമെന്നും ലീക്കായ റിപ്പോർട്ടുകള് സൂചിപ്പിക്കുന്നു.
Post A Comment: