www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1763) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പന നഗരത്തിൽ വൻ തീ പിടുത്തം; സ്ഥാപനം കത്തി നശിച്ചു

Share it:



ഇടുക്കി: കട്ടപ്പന ടൗണിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീ പിടുത്തം. ടൗൺ ഹാൾ പരിസരത്തെ അപ്പോളോ അപ്പോൾസറി വർ‌ക്സ് എന്ന സ്ഥാപനത്തിലാണ് രാത്രി എട്ടോടെ തീ പിടുത്തമുണ്ടായത്. ഐടിഐ ജംക്ഷൻ സ്വദേശി ബിനുവിന്‍റെ ഉടമസ്ഥതതയിലുള്ളതാണ് സ്ഥാപനം. 

തീ പിടുത്തത്തിൽ കട പൂർണമായും കത്തി നശിച്ചു. ഓടിക്കൂടിയ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്നാണ് തീ അണച്ചത്. അപ്പോൾസറി വർക്കുകൾ ചെയ്യുന്ന ഷട്ടർ പൂർണമായും കത്തി നശിച്ചു. 

ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായിട്ടാണ് പ്രാഥമിക വിവരം. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിനു കാരണമെന്ന് കരുതുന്നു. തക്ക സമയത്ത് കെ.എസ്.ഇ.ബി ഇവിടേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ചത് വൻ അപകടം ഒഴിവാക്കി.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

15 കാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി 

കോഴിക്കോട്: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങിയ 15 കാരന് രക്ഷകരായി അഗ്നിരക്ഷാ സേന. ഫറോക്ക് സ്വദേശിയായ കുട്ടിയാണ് യു ടൂബ് വീഡിയോ അനുകരിച്ച് ജനനേന്ദ്രിയത്തിൽ മോതിരം കയറ്റിയത്.

ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു. മോതിരം കുടുങ്ങിയതോടെ വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ വീട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.  

വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം  മുറിച്ചെടുത്തത്. 

ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീര്‍ത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്‌നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റര്‍മാരും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോള്‍   ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു. 

മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്. 


Share it:

Idukki

Post A Comment: