
ഭോപ്പാൽ: കനത്ത മഴയിൽ മധ്യപ്രദേശിലെ രണ്ട് പാലങ്ങൾ ഒലിച്ചു പോയി. ഭോപ്പാലിലാണ് മഴ കനത്ത നാശം വിതച്ചത്. ഡെയ്ഷാ ജില്ലയിലെ മണിഖേത ഡാമിന്‍റെ 10 ഷട്ടറുകൾ ഒന്നിച്ചു തുറന്നതാണ് പ്രളയത്തിനു കാരണമായത്. ഷട്ടറുകൾ തുറന്നതോടെ ഇരച്ചെത്തിയ വെള്ളത്തിന്‍റെ ശക്തിയിൽ രണ്ട് പാലങ്ങൾ തകരുകയായിരുന്നു.
ഭോപ്പാലിനെ ഗ്വാളിയാറുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണ് തകർന്നത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കനത്ത മഴയിൽ പലരും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ് രക്ഷാ പ്രവർത്തകർ.
രത്തൻനഗർ നഗരവുമായി ബന്ധിപ്പിക്കുന്ന പാലം തകരുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. 2009ൽ നിർമാണം പൂർത്തിയാക്കിയ പാലമാണിത്. 2013ൽ പാലത്തിലുണ്ടായ തിക്കിലും തിരക്കിലും 115 പേർ മരണപ്പെട്ട സംഭവം ഉണ്ടായിരുന്നു.
Scary! Bridge connecting Datia to Ratangarh temple washed away, in flood fury following release of water from Manikheda Dam. Same bridge where in 2013 stampede had killed over 115 devotees @ndtvindia @ndtv @GargiRawat @manishndtv @alok_pandey pic.twitter.com/YTWoq0gr6o
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
Post A Comment: