വിശന്നാൽ പിന്നെ കണ്ണ് കാണില്ലെന്ന് പലരും പറഞ്ഞ് കേൾക്കാറുണ്ട്. ഇഷ്‌ടപ്പെട്ട ആഹാരം കണ്ടാൽ സ്ഥലകാല ബോധം മറന്ന് അത് അകത്താക്കുന്നവരും കുറവല്ല. ഇത്തരത്തിൽ പരിസരം മറന്ന് ഇഷ്ടപ്പെട്ട കേക്ക് പീസ് കഴിക്കുന്ന ഒരു വിവാഹ പെണ്ണിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിവാഹ വസ്ത്രത്തിൽ നൃത്തം ചെയ്യുകയാണ് വധു. ഇതിനിടെയാണ് തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ചോക്ലേറ്റ് പേസ്‌ട്രിയുമായി വിളമ്പുകാരൻ എത്തിയത്. നൃത്തം ചെയ്യുകയാണെന്നും വധുവിന്‍റെ വേഷമിട്ട് മേക്കപ്പ് ചെയ്‌തു നിൽക്കുകയാണെന്നും അൽപ നേരത്തേക്ക് മറന്ന യുവതി ഉടൻ തന്നെ കേക്ക് എടുത്ത് വായിലാക്കി.
ഇൻസ്റ്റഗ്രാമിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്‌തത്. നിമിഷങ്ങൾക്കകം വീഡിയോ വൈറലായി മാറുകയായിരുന്നു. ലക്ഷക്കണക്കിനു പേരാണ് വീഡിയോ കണ്ടതും കമന്‍റ് ചെയ്‌തതും.
തനിക്ക് മുമ്പിൽ നീട്ടിയ തട്ടിൽ നിരവധി കേക്കുകൾ ഉണ്ടായിരുന്നുവെങ്കിലും ചോക്ലേറ്റ് പേസ്ട്രി തന്നെ എടുക്കുന്ന വധുവിന് ആ കേക്കിനോടുള്ള പ്രിയമാണ് വീഡിയോ കണ്ട പലരും ചൂണ്ടിക്കാണിക്കുന്നത്. ഈ വധു എന്നെ പോലെയാണെന്നാണ് ചില സ്ത്രീകളുടെ കമന്‍റ്. എന്തായാലും ഇൻസ്റ്റഗ്രാം റീൽസിൽ വീഡിയോ വൈറലായിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു
കോട്ടയം: കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. കടുത്തുരുത്തി ആയാംകുടി ഇല്ലിപ്പടിക്കൽ രത്നമ്മ ആണ് കുത്തേറ്റ് മരിച്ചത്. രത്നമ്മയുടെ ഭർത്താവ് ചന്ദ്രനാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.
പലപ്പോഴും അയൽവാസികളുടെ ഇടപെടൽ മൂലമാണ് തർക്കം അവസാനിപ്പിക്കാറ്. ഇത് മിക്കവാറും ദേഹോപദ്രവത്തിലും എത്താറുണ്ട്. കുറച്ചുനാളുകളായി ഭർത്താവുമായി പിണങ്ങി രത്നമ്മ മകളുടെ വീട്ടിലായിരുന്നു. തിരിച്ചെത്തിയപ്പോൾ വീണ്ടും വഴക്കാവുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ ഉണ്ടായ വഴക്കാണ് 57കാരിയായ രത്നമ്മയുടെ ജീവനെടുത്തത്. പെട്ടെന്നുള്ള പ്രകോപനത്തിൽ ചന്ദ്രൻ ഭാര്യയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിഷം കഴിച്ച നിലയിൽ ചന്ദ്രനെ കണ്ടെത്തിയത്.
ചന്ദ്രൻ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. കെഎസ്ആർടിസി മുൻ ജീവനക്കാരനാണ് ചന്ദ്രൻ. ഇവർക്ക് രണ്ട് പെൺമക്കളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post A Comment: