www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1799) Idukki (1760) Mostreaded (1614) Crime (1374) National (1196) Entertainment (829) world (426) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മലയാളിയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Share it:



റിയാദ്: സൗദിയിലെ താമസ സ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശി സന്തോഷാണ് (45) മരിച്ചത്. ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. 

പുതിയ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനായിരുന്നു. അസീര്‍ പ്രവാസി സംഘം അംഗമാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ലൈംഗിക ബന്ധം നടക്കാതെ ഭാര്യ പ്രസവിച്ചു; കുട്ടിയുടെ ഡിഎൻഎ പരിശോധിക്കാൻ അനുമതി 

കൊച്ചി: ലൈംഗിക ബന്ധം നടക്കാതെ ഭാര്യ കുഞ്ഞിന് ജൻമം നൽകിയ സംഭവത്തിൽ കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവ്. പട്ടാളക്കാരനായ യുവാവ് 2006ലാണ് വിവാഹിതനായത്. വിവാഹം കഴിഞ്ഞ് 22 ദിവസത്തെ ലീവ് കഴിഞ്ഞ് മടങ്ങിപ്പോകുകയും ചെയ്‌തു. 200ലാണ് ഭാര്യ കുഞ്ഞിന് ജൻമം നൽകിയത്. തുടർന്ന് യുവാവ് വിവാഹ ബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.  

കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യം കുടുംബ കോടതി അംഗീകരിക്കാതെ വന്നതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം കേട്ട ഹൈക്കോടതിയാണ് കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താൻ നിർദേശിച്ചത്. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്നും വിവാഹ മോചനം വേണമെന്നുമാവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. 

ഭാര്യയുടെ സഹോദരീ ഭർത്താവാണ് കുട്ടിയുടെ പിതാവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടികളുണ്ടാകില്ല. ഭാര്യയുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. 22 ദിവസം മാത്രമാണ് നാട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് ലൈംഗിക ബന്ധം നടന്നിട്ടില്ലെന്നും യുവാവ് കോടതിയെ അറിയിച്ചു. യുവാവിന്‍റെ ചികിത്സാ രേഖകളും കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. 

Share it:

Gulf

Post A Comment: