കൊച്ചി: കേരളം കാത്തിരുന്ന ബംമ്പർ ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു. തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയത് മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവറാണെന്ന് കണ്ടെത്തി. 12 കോടിയാണ് ബംമ്പർ സമ്മാനം. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറിയിട്ടുണ്ട്.
നേരത്തെ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി ഒരു പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. ഈ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് യഥാർഥ വിജയിയെ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ജയപാലന് നേരത്തെയും ലോട്ടറിയടിച്ചിട്ടുണ്ട്. ഒമ്പതാം തിയ്യതി 5000 രൂപ അടിച്ചിരുന്നു.
10ന് ആ ടിക്കറ്റ് മാറാനായാണ് പോയത്. അന്ന് അടിച്ച പൈസക്ക് ഒരു ബമ്പറും അഞ്ച് ടിക്കറ്റ് വേറെയും എടുത്തു. ഫാൻസി നമ്പറായി തോന്നിയത് കൊണ്ടാണ് ആ ടിക്കറ്റ് തന്നെയെടുത്തതെന്നും ജയപാലൻ പറഞ്ഞു. കുറച്ച് കടമുണ്ട്. അത് തീർക്കണം. രണ്ട് സിവിൽ കേസുണ്ട്. അതും തീർക്കണം. പിന്നെ മക്കളുണ്ട്. പെങ്ങൾമാർക്കും കുറച്ച് പൈസ കൊടുക്കണം. അതൊക്കെ തന്നെയാണ് ആഗ്രഹമെന്ന് ജയപാലൻ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: