www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

നോട്ട് ബുക്ക് പരിശോധന; തൂക്കുപാലത്തെ സ്വകാര്യ സ്‌കൂളിൽ ആൾക്കൂട്ടം

Share it:



ഇടുക്കി: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ മാനദണ്ഡം ലംഘിച്ച് തൂക്കുപാലത്തെ സ്വകാര്യ സ്‌കൂളിൽ കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചു വരുത്തി. ആരോഗ്യ വകുപ്പിന്‍റെ അന്വേഷണത്തിലാണ് സ്‌കൂളിൽ ഗുരുതര ലംഘനം നടന്നതായി കണ്ടെത്തിയത്.  

ഓൺലൈൻ ക്ലാസിനിടെ വിദ്യാർഥികളുടെ നോട്ട് ബുക്കുകളും മറ്റും പരിശോധിക്കുന്നെന്ന പേരിലാണ് കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചു വരുത്തിയത്. രക്ഷിതാക്കളും കുട്ടികളും കൂട്ടത്തോടെ എത്തിയതോടെ സ്‌കൂളിൽ ആൾക്കൂട്ടമുണ്ടായി.

സംഭവത്തിൽ ഒരു സർക്കാർ ജീവനക്കാരൻ ആരോഗ്യ വകുപ്പ് അധികൃതർക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയിരിയ്ക്കുന്നത്. കോവിഡ് വ്യാപനം രൂകഷമായ സാഹചര്യത്തിൽ കഴിഞ്ഞ 24ന് 223 പേരും, 25ന് 272 പേരും, 17, 27 തീയതികളിൽ ഏകദേശം 120 പേർ വീതവും സ്‌കൂളിൽ എത്തിയതയാണ് കണ്ടെത്തിയിരിക്കുന്നത്. ‌

ഈ ദിവസങ്ങളിൽ വന്നവരിൽ ചിലർക്ക് കോവിഡ് ബാധിച്ചതായും  കണ്ടെത്തിയിട്ടുണ്ട്. നെടുങ്കണ്ടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിൽ ഇത്തരത്തിൽ ആൾക്കൂട്ടം ചേരുന്നതിന് അനുമതി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിൽ അപേക്ഷ നൽകുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ല. വിഷയത്തിൽ പട്ടം കോളനി മെഡിക്കൽ ഓഫീസർ ഡോ. വി.കെ. പ്രശാന്ത്  ഡി.എം.ഒയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ

ഇടുക്കി: മൂന്നാഴ്ച്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശിനി സിന്ധുവാണ് മരിച്ചത്. അയൽവാസി ബിനോയ്‌ ഒളിവിലാണ്. മൂന്നാഴ്ച്ച മുമ്പാണ് സിന്ധുവിനെ കാണാതാകുന്നത്. തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെ സിന്ധുവിനെ കണ്ടെത്താൻ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

അതേസമയം പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അയൽവാസി ബിനോയ് ഒളിവിൽ പോയി. ബിനോയിയെ കാണാതായത് ബന്ധുക്കളില്‍ സംശയം ബലപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ച് നോക്കിയത്. 

ബിനോയിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കാമാക്ഷി സ്വദേശിയായ സിന്ധു കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഭര്‍ത്താവുമായി പിണങ്ങി ഇളയ മകനൊപ്പം പണിക്കന്‍കുടിയില്‍ താമസം തുടങ്ങിയത്. ബിനോയിയും സിന്ധുവും തമ്മില്‍  അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. 

Share it:

Idukki

Post A Comment: