www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1861) Idukki (1801) Mostreaded (1616) Crime (1418) National (1212) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

മരത്തിനു മുകളിൽ നിന്നും കടുവ താഴേക്ക് ചാടി; കൊളുന്തെടുക്കാൻ വന്ന തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Share it:



മൂന്നാർ: കൊളുന്തെടുക്കാൻ തൊഴിലാളികൾ പോകുന്നതിനിടെ മരത്തിനു മുകളിലിരുന്ന കടുവ് താഴേക്ക് ചാടി. മൂന്നാറിലെ ഹാരിസൺ എസ്റ്റേറ്റ് ഫാക്റ്ററി ഡിവിഷനിലെ മൂന്നാം നമ്പർ ഫീൾഡിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. 60 തൊഴിലാളികളാണ് ഈ ഫീൽഡിൽ ജോ ലി ചെയ്യുന്നത്. 48 തൊഴിലാളികൾ ഇന്നലെ രാവിലെ 7.30 ഓടെ കൊളുന്തെടുക്കാൻ മരത്തിനു താഴേക്കൂടി കടന്നു പോകുകയായിരുന്നു. ഇതിനിടെ മരത്തിൽ വിശ്രമിച്ചിരുന്ന കടുവ താഴേക്ക് ചാടുകയായിരുന്നു.

തൊഴിലാളികളുടെ ഒപ്പമുണ്ടായിരുന്ന രണ്ട് വളർത്തു നായ്ക്കൾ മരത്തിനു ചുവട്ടിലെത്തി കടുവയുടെ മുരൾച്ച കേട്ട് കുരക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് തൊഴിലാളികൾ കടുവ ഇരുന്ന മരത്തിന് 30 മീറ്റർ വരെ അടുത്ത് എത്തിയിരുന്നു. വഴിയോരത്തെ ഭീമൻ മരത്തിൽ 30 അടിയോളം ഉയരത്തിലാണ് കടുവ ഇരുന്നത്. 

നായ്ക്കളുടെ കുര കേട്ടതോടെ കടുവ 10 അടിയോളം താഴേക്ക് ഇറങ്ങിയ ശേഷം താഴേക്ക് ചാടുകയായിരുന്നു. കടുവ ചാടുന്നത് കണ്ട് തൊഴിലാളികൾ ജീവനും കൊണ്ട് ഓടി രക്ഷപെടുകയായിരുന്നു. നായ്ക്കളും ഭയന്ന് ഓടി. കടുവ തൊഴിലാളികളെ ആക്രമിക്കാൻ ശ്രമിക്കാതെ തേയിലത്തോട്ടത്തിനു സമീപത്തെ കാട്ടിലേക്ക് ഓടി മറഞ്ഞു. രണ്ട് മാസം മുമ്പ് പ്രദേശത്ത് അഞ്ച് പശുക്കളെ കടുവ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസവും പ്രദേശത്ത് കടുവയെ മരത്തിനു മുകളിൽ കണ്ടെത്തിയിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

വസ്ത്രം പൂർണമായും മാറ്റി; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു; സിന്ധുവിനെ അയൽവാസി കൊന്ന് കുഴിച്ചുമൂടിയത് ആസൂത്രിതമായി

ഇടുക്കി: ഭർത്താവിനെ ഉപേക്ഷിച്ചെത്തിയ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. പണിക്കൻകുടി സ്വദേശിനിയായ സിന്ധുവാണ് മരിച്ചത്. സിന്ധുവിന്‍റെ അയൽവാസി ബിനോയ് ഒളിവിലാണ് ഇയാളെ കണ്ടെത്താൻ ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ ബിനോയ് വൻ ആസൂത്രണം നടത്തിയതായി പൊലീസ് കണ്ടെത്തി. ഇന്ന് രാവിലെ മൃതദേഹം പുറത്തെടുത്തപ്പോഴാണ് ബിനോയ് ആസൂത്രിതമായി നടത്തിയ കാര്യങ്ങളും പുറത്ത് വരുന്നത്. 

സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിലെ വസ്ത്രം പൂർണമായും മാറ്റിയിരുന്നു. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറിയിരുന്നു. അന്വേഷണം ഉണ്ടായാൽ തന്നെ തന്നെ സംശയിക്കാതിരിക്കാനായിരുന്നു ഈ ആസൂത്രണമെന്നാണ് പൊലീസ് കരുതുന്നത്. 

ഇന്ന് രാവിലെ പുറത്തെടുത്ത മൃതദേഹം കാണാതായ സിന്ധുവിന്‍റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. 

എന്നാൽ കേസ് അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ പൊലീസിനു ഗുരുതര വീഴ്ച്ചയുണ്ടായെന്ന ആക്ഷേപവുമായി സിന്ധുവിന്‍റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകന്‍റെ മൊഴിയുണ്ടായിട്ടും പൊലീസ് അത് ഗൗരവമായെടുത്തില്ല. മൃതദേഹം കണ്ടെത്തിയ അടുകളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിട്ടും അന്വേഷിച്ചില്ല. ഓഗസ്റ്റ് 16ന് മാത്രമാണ് ബിനോയി ഒളിവിൽ പോയതെന്നും ബന്ധുക്കൾ പറഞ്ഞു.

ഇന്നലെയാണ് ഇടുക്കി പണിക്കൻകുടിയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മ സിന്ധുവിന്‍റെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. അയൽവാസി ബിനോയ് ഒളിവിലാണ്. ഭര്‍ത്താവുമായി പിണങ്ങി കാമാക്ഷി സ്വദേശിയായ സിന്ധു കഴിഞ്ഞ ആറ് കൊല്ലമായി പണിക്കൻകുടിയിൽ വാടയ്ക്ക് താമസിക്കുകയായിരുന്നു. ഈ വീടെടുത്ത് നൽകിയത് ബിനോയ് ആയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ 12ന് ചികിത്സയിൽ കഴിയുന്ന ഭര്‍ത്താവിനെ കാണാൻ പോയെന്ന പേരിൽ സിന്ധുവും ബിനോയും തമ്മിൽ തര്‍ക്കമുണ്ടായെന്നും അന്ന് മുതൽ അമ്മയെ കാണാനില്ലെന്നുമായിരുന്നു ഇളയ മകൻ പൊലീസിന് നൽകിയ മൊഴി. 

Share it:

Idukki

Mostreaded

Post A Comment: