ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അശ്ലീലം കലർന്ന രീതിയിൽ സംസാരിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ 50 കാരൻ അറസ്റ്റിൽ. അയ്യപ്പൻകോവിൽ തോണിത്തടി താഴത്തുമോടയിൽ ജോൺസൺ (നോബിൾ-50) ആണ് അറസ്റ്റിലായത്. ഭാര്യയുമായി അകന്നു കഴിയുന്ന ജോൺസൺ മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസം.
കഴിഞ്ഞ 30നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സമീപത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഇയാൾ അശ്ലീല ചുവയിൽ സംസാരിക്കുകയും അശ്ലീല ചേഷ്‌ടകൾ കാണിക്കുകയും ചെയ്‌തു. തുടർന്ന് പെൺകുട്ടിയെ കയറി പിടിക്കാനും ശ്രമം നടത്തി.
സംഭവം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതോടെ ഇവർ ഉപ്പുതറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉപ്പുതറ എസ്.ഐ. കെ.എച്ച്. ഹാഷിമിന്‍റെ നേതൃത്വത്തിൽ എസ്.സി.പി ഒമാരായ രാജേഷ്, അരവിന്ദ് മോഹൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ പീരുമേട് കോടതി റിമാൻഡു ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ
ഇടുക്കി: മൂന്നാഴ്ച്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശിനി സിന്ധുവാണ് മരിച്ചത്. അയൽവാസി ബിനോയ് ഒളിവിലാണ്. മൂന്നാഴ്ച്ച മുമ്പാണ് സിന്ധുവിനെ കാണാതാകുന്നത്. തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെ സിന്ധുവിനെ കണ്ടെത്താൻ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതേസമയം പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അയൽവാസി ബിനോയ് ഒളിവിൽ പോയി. ബിനോയിയെ കാണാതായത് ബന്ധുക്കളില്‍ സംശയം ബലപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ച് നോക്കിയത്.
ബിനോയിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കാമാക്ഷി സ്വദേശിയായ സിന്ധു കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഭര്‍ത്താവുമായി പിണങ്ങി ഇളയ മകനൊപ്പം പണിക്കന്‍കുടിയില്‍ താമസം തുടങ്ങിയത്. ബിനോയിയും സിന്ധുവും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം.
Post A Comment: