www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ

Share it:



ഇടുക്കി: മൂന്നാഴ്ച്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശിനി സിന്ധുവാണ് മരിച്ചത്. അയൽവാസി ബിനോയ്‌ ഒളിവിലാണ്. മൂന്നാഴ്ച്ച മുമ്പാണ് സിന്ധുവിനെ കാണാതാകുന്നത്.

തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെ സിന്ധുവിനെ കണ്ടെത്താൻ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അയൽവാസി ബിനോയ് ഒളിവിൽ പോയി. ബിനോയിയെ കാണാതായത് ബന്ധുക്കളില്‍ സംശയം ബലപ്പെടുത്തി. 

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ച് നോക്കിയത്. ബിനോയിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കാമാക്ഷി സ്വദേശിയായ സിന്ധു കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഭര്‍ത്താവുമായി പിണങ്ങി ഇളയ മകനൊപ്പം പണിക്കന്‍കുടിയില്‍ താമസം തുടങ്ങിയത്. ബിനോയിയും സിന്ധുവും തമ്മില്‍  അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

Share it:

Idukki

Mostreaded

Post A Comment: