സുരക്ഷിതമായി മാത്രം ആസ്വദിക്കേണ്ട ഒന്നാണ് ലൈംഗിക ബന്ധം. എന്നാൽ ചിലപ്പോൾ ചിലർ വൈകൃതങ്ങളിലുടെ ലൈംഗിക ബന്ധം തന്നെ വെറുപ്പുളവാക്കുന്നത് ആക്കാറുണ്ട്. ഇത്തരത്തിൽ ഒരു സംഭവത്തെ കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബിടെക് ഡയറീസ് എന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പിലാണ് യുവതി തന്‍റെ അനുഭവം തുറന്നു പറഞ്ഞത്.
ലൈംഗിക ബന്ധത്തിനിടെ കാമുകൻ തന്‍റെ കമ്മൽ ദ്വാരത്തിലൂടെ ബന്ധപ്പെടാൻ നടത്തിയെന്നാണ് യുവതി പറയുന്നത്. ഇതോടെ കമ്മൽ ദ്വാരം പഴുത്തിരിക്കുകയാണ്. ആശുപത്രിയിൽ പോയാൽ ഇത് എങ്ങനെ പറ്റിയെന്ന് ചോദിച്ചാൽ എന്തു പറയണം എന്നറിയില്ലെന്നും അതിനു വേണ്ടിയാണ് വിവരം പങ്കുവയ്ക്കുന്നതെന്നുമാണ് യുവതിയുടെ കുറിപ്പ്. പറ്റുമെങ്കിൽ ആശുപത്രിയിൽ പോവാതെ ഇത് ഭേദപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടോ എന്നും യുവതി ചോദിക്കുന്നു.
യുവതിയുടെ പോസ്റ്റ് ഫെയ്‌സ് ബുക്കിൽ വന്നതിനു പിന്നാലെ തന്നെ ഇത് വളരെ വേഗം വൈറലായി. നിരവധി പേർ കമന്‍റുമായി രംഗത്തെത്തി. യുവതിയുടെ ദുരവസ്ഥയോട് സഹതപിക്കുകയായിരുന്നു പലരും. എന്നാൽ ചിലർ യുവതിയെ കുറ്റപ്പെടുത്താനും മറന്നില്ല.
രതി വൈകൃതങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇതൊരു പാഠമാകട്ടെയെന്നും ചിലർ കമന്‍റ് ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ യുവതിയുടെ പോസ്റ്റും കമന്‍റുകളും വൈറലായി മാറിയെങ്കിലും യുവതിയുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
യൂണിഫോം ധരിച്ചില്ല; പെൺകുട്ടികളോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ
ഭോപ്പാൽ: യൂണിഫോം ധരിക്കാതെ സ്‌കൂളിൽ വന്ന പെൺകുട്ടികളോട് വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ട പ്രിൻസിപ്പലിനെതിരെ കേസ്. മധ്യപ്രദേശിലെ മച്ചാൽപുരിലാണ് സംഭവം. മൂന്ന് പെൺകുട്ടികളാണ് പ്രിൻസിപ്പലിനെതിരെ പരാതി നൽകിയത്. രാജ്ഗഡ് സർക്കാർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാധേശ്യാം മാളവ്യക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതി ആണ്‍കുട്ടികളെ നശിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളോട് വസ്ത്രം അഴിയ്ക്കാന്‍ പറഞ്ഞത്. യൂണിഫോം തയ്ച്ചു കിട്ടാത്തിനാലാണ് ഇടാത്തത് എന്ന് പെണ്‍കുട്ടികള്‍ പറഞ്ഞെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല.
പെണ്‍കുട്ടികളോട് ദേഷ്യപ്പെട്ട് വസ്ത്രം അഴിയ്ക്കാന്‍ പറയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്.
Post A Comment: