ചെന്നൈ: റിലീസ് ചെയ്‌ത് രണ്ട് ദിവസം കൊണ്ട് നൂറുകോടി കലക്ഷൻ നേടി രജനീകാന്ത് ചിത്രം അണ്ണാത്തെ. ലോകമെമ്പാടുനിന്നുമുള്ള കലക്ഷൻ കണക്കുകളാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ പുറത്തുവിട്ടത്. ഇതോടെ സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രം ബോക്‌സോഫീസിൽ സൂപ്പർ ഹിറ്റായി. ആദ്യ ദിനം തന്നെ ചിത്രം 70 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം ആദ്യ ദിനം 35 കോടിയോളം നേടി.
112.82 കോടിയാണ് ഇതുവരെ ചിത്രം നേടിയത്. വലിയ ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാതെ തിയേറ്റര്‍ റിലീസ് തെരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിലെയും തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്‍തിട്ടുണ്ട്. ഒരിടവേളയ്‍ക്ക് ശേഷം കേരളത്തിലെ തിയറ്ററുകളെ ആവേശത്തിലാക്കാൻ അണ്ണാത്തെയ്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരം കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്ന അണ്ണാത്തെയില്‍ നയൻതാര, ഖുശ്‍ബു, മീന, പ്രകാശ് രാജ്, സൂര്യ തുടങ്ങി ഒട്ടേറെ പേരുണ്ട്.
അതേസമയം കണ്ടു മടുത്ത സീനുകളാണ് അണ്ണാത്തെയിലേത് എന്ന വിമർശനവും ചിത്രം നേരിടുന്നുണ്ട്. മുമ്പ് തമിഴിൽ മാസ് ഹിറ്റുകളുണ്ടാക്കിയ കഥകൾക്ക് സമാനമാണ് അണ്ണാത്തെയെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ രജനീകാന്ത് ആരാധകർക്ക് തൃപ്‌തി നൽകുന്നതാണ് ചിത്രത്തിലെ ചേരുവകൾ. Superstar #Rajinikanth's #Annaatthe ZOOMS past ₹100 cr at the WW box office in just 2 days.
Day 1 - ₹ 70.19 cr
Day 2 - ₹ 42.63 cr
Total - ₹ 112.82 cr
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
മൂന്ന് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.
അറബിക്കടലിലെ ന്യൂനമർദം അടുത്ത മണിക്കൂറിൽ ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. നിലവിൽ വടക്ക് പടിഞ്ഞാറൻ ദിശയിലാണ് ന്യൂനമർദം സഞ്ചരിക്കുന്നത്. ഇത് തീവ്രന്യൂനമർദ്ദമായി മാറും. എന്നാൽ ഇന്ത്യൻ തീരത്ത് നിന്ന് അകലെയായതിനാൽ, സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല. അതേസമയം ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.
ഇന്നലെ പെയ്‌ത കനത്ത മഴയിൽ കോട്ടയം കൂട്ടിക്കൽ ഇളങ്കാട് മ്ലാക്കരയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. മൂപ്പൻമലയിൽ ആൾപ്പാർപ്പ് ഇല്ലാത്ത സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. മലവെള്ളപ്പാച്ചിലിൽ പുല്ലകയാറിലെ ജലനിരപ്പ് ഉയർന്നു. മ്ലാക്കരയിൽ ചപ്പാത്ത് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് മറുകരയിൽ കുടുങ്ങിയ ഇരുപതോളം കുടുംബങ്ങളെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു.
Post A Comment: