www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്ലസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച് പ്ലസ്‌ടു വിദ്യാർഥികൾ

Share it:


കാസർകോട്: പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി റാഗ് ചെയ്‌ത് പ്ലസ് ടു വിദ്യാർഥികൾ. ഉപ്പള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയെയാണ് ബലമായി മുടി മുറിച്ചു മാറ്റി പ്ലസ് ടു വിദ്യാർഥികൾ റാഗിങ്ങിനിരയാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ച സ്‌കൂളിന് സമീപത്തെ ഒരു കഫ്റ്റീരിയയിൽവെച്ചാണ് റാഗിങ്ങ് നടന്നത്. 

ഒരു സംഘം പ്ലസ് ടു വിദ്യാർഥികൾ ബലമായി പ്ലസ് വൺ വിദ്യാർഥിയുടെ മുടി മുറിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കുട്ടിയെ പരിഹസിക്കുകയും ചെയ്‌തു.  സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് നാട്ടുകാർ സംഭവമറിയുന്നത്. അതെ സമയം, റാഗിങ്ങ് നടന്നത് സ്‌കൂൾ കോംബൗണ്ടിനകത്ത് അല്ലെന്നായിരുന്നു പ്രിൻസിപ്പലിന്‍റെ പ്രതികരണം.

സംഭവത്തിൽ കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്നത് അനുസരിച്ച് പൊലീസിൽ വിവരം അറിയിക്കും എന്നും പ്രിൻസിപ്പൽ പറഞ്ഞു. ദൃശ്യങ്ങളിലുള്ള പ്ലസ് ടു വിദ്യാർഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ വെള്ളിയാഴ്ച്ച ക്ലാസിൽ വന്നിട്ടില്ല. ഇവരുടെ രക്ഷിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ നടപടി ഉണ്ടാക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

Share it:

Kerala

Post A Comment: