www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തമിഴ്‌നാട്ടിലെ വെല്ലൂരിൽ ഭൂചലനം; 3.6 തീവ്രത

Share it:


ചെന്നൈ: കനത്ത മഴ തുടരുന്നതിനിടെ തമിഴ്‌നാട്ടിൽ ഭൂചലനവും. ഇന്ന് പുലർച്ചെയാണ് വെല്ലൂർ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം റിക്റ്റർ സ്കെയിലിൽ 3.6 തീവ്രതയാണ് ഈ ഭൂചലനം രേഖപ്പെടുത്തിയത്. 

വെല്ലൂരിൽ നിന്ന് 59 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. പുലർച്ചെ 4.17 നു 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എൻസിഎസ് റിപ്പോർട്ട്. ആളപായമോ മരണമോ മറ്റു നാശ നഷ്‌ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.  

കനത്ത മഴയെ തുടർന്ന് വെല്ലൂർ അതീവ ജാഗ്രതയിലാണ്. ജില്ലയിലെ ഭൂരിഭാഗം ജലാശയങ്ങളും പൂർണ ശേഷിയിലെത്തി. ഈ സാഹചര്യത്തിൽ വെല്ലൂർ, തമിഴ്‌നാട്ടിലെ റാണിപേട്ട്, തിരുപ്പത്തൂര് ജില്ലകളിൽ പാലാർ നദി, ചെക്ക് ഡാമുകൾ, ലോ ലെവൽ പാലങ്ങൾ എന്നിവ കടക്കുന്നതിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി.     

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ഇന്നും ശക്തമായ മഴ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കാസർകോഡ് മുതൽ കോട്ടയം വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ട ഇടയിടങ്ങളിൽ ഇടിമിന്നലോട് കൂിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ വശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണം. കോമൊറിൻ ഭാഗത്ത് നിന്ന് അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് ശക്തമായ മഴ തുടരുന്നത്. ഈ ചക്രതവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങും.

 മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.90 അടിയായി.അതേസമയം നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ സ്പിൽവേയിലെ ഒരു ഷട്ടർ തമിഴ്നാട് അടച്ചു. നിലവിൽ തുറന്നിരിക്കുന്നത് ഒരു ഷട്ടർ ആണ്. 30 സെന്‍റീമീറ്റർ ആണ് തുറന്നിരിക്കുന്നത്.തമിഴ്നാട് വീണ്ടും വെള്ളം കൊണ്ടുപോകാനും തുടങ്ങിയിട്ടുണ്ട്. 

Share it:

National

Post A Comment: