www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒമിക്രോൺ അപകടകാരി; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

Share it:



ജനീവ: ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കോവിഡിന്‍റെ ഒമിക്രോൺ വകഭേദം ഉയർന്ന അപകട സാധ്യതയുള്ളതാകാമെന്ന് ലോകാരോഗ്യ സംഘടന. നേരത്തെ ഒമിക്രോൺ വകഭേദം അപകടകാരിയാണെന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചിരുന്നു. ‌

ഇതിനു പിന്നാലെയാണ് വൈറസിന്‍റെ അപകട സാധ്യത ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന വീണ്ടും രംഗത്തെത്തിയത്. ലോകാരോഗ്യ സംഘടനയുടെ ആദ്യ പ്രതികരണത്തെ തുടർന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഒമിക്രോൺ പടർന്നു പിടിക്കുകയാണെങ്കിൽ അതിന്‍റെ പ്രത്യാഖാതം അതീവ ഗുരതരമായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിലെ മുന്നറിയിപ്പ്.  

ഒരാഴ്ച്ച മുമ്പ് മാത്രമാണ് കോവിഡിന്‍റെ പുതിയ വകഭേദമായ ബി. 1.1 529നെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. ഇതിന് ഒമിക്രോൺ എന്ന് പേരിടുകയും ചെയ്‌തു. ഒമിക്രോൺ സംബന്ധിച്ചു പഠനങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 

വകഭേദത്തിന്‍റെ തീവ്രത, വ്യാപന ശേഷി തുടങ്ങിയ കാര്യങ്ങളിൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ ലോക രാജ്യങ്ങൾ പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. പല രാജ്യങ്ങളിലും ആഫ്രിക്കയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ഇന്നും ശക്തമായ മഴ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കാസർകോഡ് മുതൽ കോട്ടയം വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ട ഇടയിടങ്ങളിൽ ഇടിമിന്നലോട് കൂിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ വശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണം. കോമൊറിൻ ഭാഗത്ത് നിന്ന് അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് ശക്തമായ മഴ തുടരുന്നത്. ഈ ചക്രതവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങും.

 മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.90 അടിയായി.അതേസമയം നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ സ്പിൽവേയിലെ ഒരു ഷട്ടർ തമിഴ്നാട് അടച്ചു. നിലവിൽ തുറന്നിരിക്കുന്നത് ഒരു ഷട്ടർ ആണ്. 30 സെന്‍റീമീറ്റർ ആണ് തുറന്നിരിക്കുന്നത്.തമിഴ്നാട് വീണ്ടും വെള്ളം കൊണ്ടുപോകാനും തുടങ്ങിയിട്ടുണ്ട്. 

Share it:

world

Post A Comment: