www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നമ്പർ പ്ലേറ്റിൽ സെ‌ക്‌സ്; അഛൻ വാങ്ങിക്കൊടുത്ത സ്‌കൂട്ടർ ഉപേക്ഷിച്ച് യുവതി

Share it:


ന്യൂഡെൽഹി: സ്‌കൂട്ടർ വാങ്ങിയാലും നമ്പർ പ്ലേറ്റ് കിട്ടുന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ ഡെൽഹിയിൽ. പുതുതായി രജിസ്റ്റർ ചെയ്യുന്ന സ്‌കൂട്ടറുകൾക്ക് ലഭിക്കുന്ന നമ്പർ പ്ലേറ്റിൽ സെക്‌സ് എന്നു കടന്നു കൂടിയതാണ് സ്ത്രീകൾ അടക്കമുള്ളവർക്ക് വിനയാകുന്നത്. 

വാഹന രജിസ്‌ട്രേഷൻ സീരിസ് EX എന്ന അക്ഷരങ്ങളായതോടെയാണ് ഈ സ്ഥിതി. സ്‌കൂട്ടറിന്‍റെ രജിസ്ട്രേഷന് മാത്രമാണ് ഈ പ്രശ്‌നമുള്ളത്. രജിസ്‌ട്രേഷൻ പ്ലേറ്റിൽ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പർ, ഏത് വാഹനമാണെന്നതിന്‍റെ സൂചന, ലേറ്റസ്റ്റ് സീരിസ്, നമ്പർ എന്നിങ്ങനെയാണ് നൽകാറുള്ളത്.  

സ്‌കൂട്ടർ രജിസ്റ്റർ ചെയ്യുമ്പോൾ വാഹനം തിരിച്ചറിയുന്നതിനായി 'S' നൽകുന്നതാണ് ഡെൽഹിയിലെ ഈ പ്രതിസന്ധിക്ക് കാരണം. നിർഭാഗ്യവശാൽ ഡൽഹിയിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്ന ആളുകളുടെ നമ്പർ പ്ലേറ്റിൽ ഇത് പതിവാകുകയാണ്. 

കഴിഞ്ഞ ദിവസം ഡൽഹിയിൽ രജിസ്റ്റർ ചെയ്‌ത വാഹനത്തിന്‍റെ ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. DL3SEX എന്നതാണ് നമ്പർ ആരംഭിക്കുന്നത്. ഈ അവസ്ഥ വളരെ നിർഭാഗ്യകരമാണെന്നും ഇത്തരം നമ്പർ പ്ലേറ്റുകൾ കാണുമ്പോൾ മറ്റുള്ളവർ പരിഹസിക്കുകയാണെന്നുമാണ് ആളുകൾ പരാതിപ്പെടുന്നത്.  

ദീപാവലിയോട് അനുബന്ധിച്ച് പിതാവ് സമ്മാനിച്ച സ്‌കൂട്ടർ നമ്പർ പ്ലേറ്റിൽ സെക്‌സ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനെ തുടർന്ന് യുവതി ഉപേക്ഷിച്ചതാണ് ഈ സംഭവം വാർത്തകളിൽ ഇടം നേടാൻ കാരണം. യുവതി ഈ വാഹനം ഉപേക്ഷിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും അവർ നിസഹായരാണെന്നായിരുന്നു മറുപടി. ഇക്കാര്യം വാഹനമെടുത്ത ഡീലർഷിപ്പിൽ അറിയിച്ചെങ്കിലും അവരിൽ നിന്ന് പരുക്കൻ പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്.   

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മുല്ലപ്പെരിയാർ വിഷയത്തിൽ കടുത്ത നിലപാടുമായി എം.എം. മണി 

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് മുൻ മന്ത്രി എം.എം. മണി. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കവെയാണ് എം.എം. മണി വിഷയത്തിൽ പൊട്ടിത്തെറിച്ചത്. 

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന് എം.എം. മണി പറഞ്ഞു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച ഡാമിന്‍റെ അകം കാലിയാണ്. സിമന്‍റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. 

വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിയ്ക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ അണക്കെട്ട് വേണമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ എം.എം. മണിയുടെ തുറന്നു പറച്ചിൽ സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക വേണ്ടെന്നും ഭയപ്പെടുത്തുന്ന പ്രസ്‌താവനകൾ പാടില്ലെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുൻ മന്ത്രിയും സി.പി.എമ്മിലെ മുതിർന്ന നേതാവുമായ എം.എം. മണി തന്നെ വിഷയത്തിലെ ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

Share it:

National

Post A Comment: