www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൊലീസ് വാഹനത്തിൽ ശാരീരിക ബന്ധം; വിവാദ ഉദ്യോഗസ്ഥൻ രാജിവച്ചു

Share it:


ന്യൂയോർക്ക്: പാർക്കിങ്ങിൽ നിർത്തിയിട്ട പൊലീസ് വാഹനത്തിൽ സഹപ്രവർത്തകയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട പൊലീസ് മേധാവി ഒടുവിൽ രാജിവച്ചു. അമേരിക്കയിലെ സാഡിസണിൽ നടന്ന സംഭവം ലോക വ്യാപകമായി പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥൻ രാജിവച്ച് സർവീസിൽ നിന്നും പിരിഞ്ഞത്. പൊലീസ് പട്രോള്‍ ടീമിന്‍റെ മേധാവിയായ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലഫ്. റെജിനാള്‍ഡ് പാറ്റേഴ്‌സണാണ് രാജിവെച്ചത്.  

ഇയാൾ സഹപ്രവർത്തകയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ അടക്കം പുറത്തു വന്നിരുന്നു. ഇത് മാധ്യമങ്ങൾ ഏറ്റെടുത്തതോടെ വലിയ വിവാദങ്ങൾക്കും കാരണമായി.  തുടര്‍ന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് പാറ്റേഴ്‌സണ്‍ രാജി വെച്ചത്. 

മാഡിസണ്‍ പൊലീസ് വകുപ്പില്‍ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് പാറ്റേഴ്‌സണ്‍. സെപ്റ്റംബര്‍ 16-നാണ് വിവാദസംഭവം. മാഡിസണിലെ റീട്ടെയില്‍ കടയുടെ പാര്‍ക്കിങിൽ നിര്‍ത്തിയിട്ട പൊലീസ് കാറിനുള്ളിലായിരുന്നു സംഭവം. 

പാര്‍ക്കിങ് സ്‌പേസില്‍ വണ്ടി എടുക്കാന്‍ വന്നപ്പോള്‍ പൊലീസ് വാഹനത്തില്‍ രണ്ട് പേരെ നഗ്‌നരായി കണ്ടതിനാല്‍ വീഡിയോ പകര്‍ത്തുകയായിരുന്നു എന്നു പറഞ്ഞാണ് മാര്‍സല്‍ സ്‌കോട്ട് എന്നയാള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തത്. തുടര്‍ന്ന് ഇത് വൈറലായി. മാധ്യമങ്ങളില്‍ ഈ സംഭവം വാര്‍ത്തയാവുകയും ചെയ്തു. 

തുടക്കത്തില്‍ പൊലീസ് അധികൃതര്‍ ഈ സംഭവത്തോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍, വാര്‍ത്തയായതോടെ ഒരു ഉദ്യോഗസ്ഥനാണ് അതെന്നു മാത്രം പൊലീസ് അറിയിച്ചു. ഇതിനു പിന്നാലെ ഇവിടത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.  പാറ്റേഴ്‌സന്‍റെ പേരും പുറത്തുവന്നു. ഇതിനു ശേഷം നീതിന്യായ വകുപ്പ് തല അന്വേഷണം പാറ്റേഴ്‌സണിനെ കുറ്റമുക്തനാക്കിയിരുന്നു. 


ഇത് വിവാദമായപ്പോള്‍ വീണ്ടും പൊലീസ് വകുപ്പ് അന്വേഷണം നടത്തി. ഇതിന്‍റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട വിവിധ ചട്ടങ്ങള്‍ പാറ്റേഴ്‌സണ്‍ ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തെ സര്‍വീസില്‍നിന്നും മാറ്റിനിര്‍ത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്‌തു. ഇതിനുശേഷമാണ് പാറ്റേഴ്‌സണ്‍ രാജിവെച്ചത്. പാറ്റേഴ്‌സണിന്‍റെ രാജിക്കാര്യം പൊലീസ് അധികൃതര്‍ സ്ഥിരീകരിച്ചതായി വിസ്‌കോണ്‍സിന്‍ സ്‌റ്റേറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്‌തു. 

കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കാണ് പാറ്റേഴ്‌സണിനെതിരെ വകുപ്പ്തല നടപടി വന്നത്. പുതുതായി ജോലിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥയാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത് എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ബിച്ചു തിരുമല ഇനി ഓർമ

തിരുവനന്തപുരം: ജനപ്രിയ പാട്ടുകളുടെ അമരക്കാരൻ ഗാനരചയീതാവ് ബിച്ചു തിരുമല (79) ഓർമയായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബി ശിവശങ്കരൻനായർ എന്ന ബിച്ചു തിരുമല 1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്ന് പാറുക്കുട്ടിയമ്മയുടെയും സി.ജെ. ഭാസ്ക്കരന്‍ നായരുടെയും മൂത്ത മകനായി ജനിച്ചു. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ബിഎ ബിരുദം നേടി. 1962-ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തിൽ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു ബിച്ചു വരവറിയിച്ചത്. എം. കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കവേ സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചു. സി.ആർ.കെ. നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങൾ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എൻ.പി. അബുവിന്‍റെ സ്ത്രീധനവും പുറത്തു വന്നില്ല. 

നടന്‍ മധു നിർമിച്ച അക്കല്‍ദാമയാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. നീലാകാശവും മേഘങ്ങളും എന്ന ആദ്യ ഗാനം തന്നെ പ്രശസ്തിയിലേക്കുയർത്തി. പിന്നീടങ്ങോട്ട് മൈനാകം കടലില്‍ നിന്നുണരുന്നുവോ...., ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....., വാകപൂമരം ചൂടും..., ആയിരം മാതളപൂക്കള്‍..., ഒറ്റക്കമ്പി നാദം മാത്രം...,., ശ്രുതിയില്‍ നിന്നുയരും..., ഒരു മുറൈ വന്ത് പാര്‍ത്തായ..., മകളെ, പാതിമലരെ...തുടങ്ങി നിരവധി നിത്യ ഹരിത ഗാനങ്ങൾക്കാണ് അദ്ദേഹം ജൻമം കൊടുത്തത്. 

എ.ആർ റഹ്മാൻ മലയാളത്തിലൊരുക്കിയ ഒരോയൊരു സിനിമയായ യോദ്ധയിലെ പാട്ടുമെഴുതിയത് ബിച്ചുതിരുമലയാണ്.  മൂവായിരത്തോളം സിനിമാപാട്ടുകളാണ് ഒരുക്കിയത്. ഒപ്പം സൂപ്പർഹിറ്റായ ലളിതഗാനങ്ങൾ വേറെയും. രണ്ട് തവണ സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. 1981-ലും 1991-ലുമായിരുന്നു മികച്ച ഗാനരചനയിതാവിനുളള സംസ്ഥാന അവാര്‍ഡ്, 1990ൽ ആദ്യ കവിതാസമാഹാരമായ അനുസരണയില്ലാത്ത മനസിന് വാമദേവന്‍ പുരസ്ക്കാരം ലഭിച്ചു. പിന്നണിഗായിക സുശീലദേവിയും സംഗീത സംവിധായകന്‍ ദര്‍ശൻ രാമനും സഹോദരങ്ങളാണ്. ഭാര്യ പ്രസന്ന, ഏക മകന്‍ സുമന്‍. 

Share it:

world

Post A Comment: