www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1433) National (1221) Entertainment (845) world (438) Viral (436) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി വസ്‌തു നഴ്‌സായ 20 കാരിയുടെ കൈയിൽ; ദൂരൂഹത

Share it:



ഇടുക്കി: മാരക ലഹരിമരുന്നുമായി ഇടുക്കി പരുന്തുംപാറയിൽ പിടിലായ യുവതിയെയും പുരുഷ സുഹൃത്തിനെയും ചുറ്റിപ്പറ്റി ദുരൂഹതകൾ. പെരുവന്താനം മുറിഞ്ഞപുഴ സ്വദേശി ഷെഫിന്‍ മാത്യു (32), കൂട്ടുകാരി കൊടുങ്ങല്ലൂര്‍ സ്വദേശിനി സാന്ദ്ര മോഹന്‍ (20) എന്നിവരാണ് വ്യാഴാഴ്ച്ച പരുന്തുംപാറയിൽ നിന്നും പിടിയിലാകുന്നത്. ഇവരുടെ പക്കൽ നിന്നും 0.06 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തിട്ടുള്ളത്.

പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എ എളുപ്പത്തിൽ കൈക്കലാക്കാൻ കഴിയില്ല എന്നതാണ് ഇവരെ സംബന്ധിച്ച ദുരൂഹത വർധിപ്പിക്കുന്നത്. ഷെഫിൻ മാത്യുവിനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായെങ്കിലും സാന്ദ്ര മോഹനെ സംബന്ധിച്ച വിവരങ്ങൾ അവ്യക്തമായി തുടരുകയാണ്.

നഴ്‌സാണെന്നാണ് ഇവർ എക്സൈസ് സംഘത്തിനു നൽകിയിരിക്കുന്ന മൊഴി. 20 വയസ് മാത്രമുള്ള സാന്ദ്രയാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഷെഫിൻ മാത്യു പറയുന്നത്. ചെറിയ പ്രായത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരി വസ്‌തുക്കൾ എങ്ങനെ സാന്ദ്ര കൈക്കലാക്കിയെന്നതാണ് ദൂരൂഹത ഉണർത്തുന്നത്.

കൊച്ചിയിൽ വാഹന കച്ചവടം നടത്തുന്നയാളാണ് ഷെഫിൻ. ഇരുവരും കൊച്ചിയിലെ മയക്കുമരുന്നു പാർട്ടികളിലെ സാനിധ്യമാണോയെന്നും സംശയിക്കുന്നുണ്ട്. രാത്രി മുഴുവൻ നീളുന്ന ഡിജെ പാർട്ടികളിലാണ് എം.ഡി.എം.എ സാധാരണയായി ഉപയോഗിക്കുന്നത്. അൽപം ഉള്ളിൽ ചെന്നാൽ മണിക്കൂറുകളോളം ലഹരി മാറാതെ നിൽക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഒരിക്കൽ ഉപയോഗിച്ചാൽ വീണ്ടും വീണ്ടും ഉപയോഗിക്കാൻ തോന്നുമെന്നാണ് എക്സൈസ് നൽകുന്ന വിവരം. 

എന്നാൽ വൻകിട ബിസിനസുകാരും, സെലിബ്രിറ്റികളും ഉപയോഗിക്കുന്ന എം.ഡി.എം.എ എങ്ങനെ നഴ്‌സായ സാന്ദ്രക്ക് ലഭിച്ചുവെന്നതാണ് എക്സൈസ് സംഘത്തെയും കുഴക്കുന്ന ചോദ്യം. മയക്കുമരുന്നുമായി ഇന്നലെ കുമളിയിലെ റിസോർട്ടിലെത്തിയ ഇരുവരും ഉപയോഗിച്ചതിന്‍റെ ബാക്കിയാണ് ഇന്ന് കണ്ടെടുത്ത മയക്കുമരുന്ന് എന്നാണ് കരുതുന്നത്. 

ഇവർക്കൊപ്പം കൂടുതൽ പേർ ഉണ്ടായിരുന്നോയെന്നും സംശയിക്കുന്നുണ്ട്. ഇന്ന് ഇരുവരും മുറിയിൽ നിന്നും പരുന്തുംപാറയിലെത്തിയപ്പോഴാണ് രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം ഇവരെ പരിശോധിക്കുന്നതും പിടിക്കപ്പെടുന്നതും. 

സര്‍ക്കിള്‍ ഇന്‍സ്പക്റ്റര്‍ കെ. കാര്‍ത്തികേയന്‍റെ നേതൃത്വത്തില്‍ അസി. ഇന്‍സ്പക്ടര്‍ ബിനീഷ് സുകുമാരന്‍, ഉദ്യോഗസ്ഥരായ സതീഷ് കുമാര്‍, രാജ്കുമാര്‍, ദീപുകുമാര്‍, സൈനുദിന്‍ കുട്ടി, ഷിജുദാസ്, ശശികല, സിന്ധു കെ. തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

മാരക ലഹരിയുമായി യുവതിയും സുഹൃത്തും പിടിയിൽ

ഇടുക്കി: മാരക ലഹരിമരുന്നുമായി റിസോർട്ട് നടത്തിപ്പുകാരനും സുഹൃത്തായ യുവതിയും എക്സൈസിന്‍റെ പിടിയിൽ. കുമളിയിൽ റിസോർട്ട് ഏറ്റെടുത്ത് നടത്തുന്ന മുറിഞ്ഞ പുഴ സ്വദേശി ഷെബിൻ മാത്യു, ഇയാളുടെ പെൺ സുഹൃത്ത് കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര മോഹൻ (20) എന്നിവരാണ് പിടിയിലായത്. .06 എം.ജി നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. 

അറസ്റ്റിലായ ഷെബിൻ മാത്യുവിനെ കാണാൻ കൊടുങ്ങല്ലൂരിൽ നിന്നും സാന്ദ്ര മോഹൻ ഇന്നലെയാണ് കുമളിയിൽ എത്തിയത്. സാന്ദ്രയാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് വിവരം. ഇന്നലെ രാത്രിയിൽ മുറിയിൽ കഴിഞ്ഞ ശേഷം ഇന്ന് രാവിലെ ഇരുവരും വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ സന്ദർശനത്തിനെത്തി. യുവതി മയക്കുമരുന്നുമായി ജില്ലയിലെത്തിയിട്ടുണ്ടെന്ന എക്സൈസ് ഇന്‍റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരെ എക്സൈസ് സംഘം പിന്തുടരുന്നുണ്ടായിരുന്നു. 

പരുന്തുംപാറയിൽ വച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോളാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവർ താമസിച്ച മുറിയിൽ പരിശോധന നടത്തിയെങ്കിലും കൂടുതൽ മയക്കുമരുന്ന് കണ്ടെത്താനായിട്ടില്ല. 

കണ്ടെത്തിയ ലഹരി വസ്‌തു ഡിജെ പാർട്ടികളിലും മറ്റും ഉപയോഗിക്കുന്നതാണ്. യുവതിക്ക് ആരാണ് ലഹരി കൈമാറിയതെന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. ഇതിനു മുമ്പും സമാനമായി യുവതി ലഹരി ഇവിടേക്ക് കടത്തിയിരുന്നുവോയെന്നും സംംശയിക്കുന്നുണ്ട്. എക്സൈസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. 

Share it:

Crime

Mostreaded

Post A Comment: