www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ക്രിസ്‌മസ് ട്രീക്കുള്ളിൽ വിഷപാമ്പ്; ഭയന്ന് വിറച്ച് കുടുംബം; വീഡിയോ

Share it:

ഡിസംബറിനോട് അടുത്തതോടെ ലോകമെമ്പാടുമുള്ള ക്രൈസ്‌തവർ ക്രിസ്‌മസ് ട്രീയും നക്ഷത്രങ്ങളും ഒരുക്കുന്ന തിരക്കിലാണ്. ഇത്തരത്തിൽ ക്രിസ്‌മസ് ട്രീ ഒരുക്കുന്നതിനിടെ പാമ്പിനെ കണ്ടാലോ. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഓസ്‌ട്രേലിയയിലെ ഒരു കുടുംബമാണ് ഒളിച്ചിരുന്ന തവിട്ടു നിറത്തിലുള്ള പാമ്പിനെ കണ്ട് ഭയന്നത്. അഡ്‌ലെയ്‌ഡിലെ ഗൾഫ് വ്യൂ ഹൈറ്റ്സിൽ നിന്നുള്ള കുടുംബം ക്രിസ്‌മസ്‌ ട്രീ അലങ്കരിക്കുന്നതിനിടെ ആയിരുന്നു പാമ്പിനെ കണ്ടത്.  

മരത്തിന് ചുറ്റും ബൾബുകൾ പൊതിഞ്ഞിരുന്നു. ഇതിനിടയിലാണ് പാമ്പും ചുറ്റിയിരുന്നത്. വിഷപ്പാമ്പായ ബ്രൗൺ സ്നേക്ക് ആണെന്ന് മനസിലായതോടെ കുടുംബം പാമ്പിനെ നീക്കം ചെയ്യാൻ പാമ്പ് പിടുത്ത വിദഗ്‌ദരെ വിവരം അറിയിച്ചു. പാമ്പു പിടുത്തക്കാരനായ ജറാദ് വേയാണ് പാമ്പിനെ നീക്കം ചെയ്യാനെത്തിയത്. 

ഉടൻ തന്നെ ജറാദ് അലങ്കരിച്ച ട്രീയിൽ നിന്നും പാമ്പിനെ പിടികൂടി. വീട്ടുകാർ പാമ്പിനെ കണ്ടതിനാലാണ് വലിയ അപകടം ഒഴിവായത്. തണുപ്പുകാലമായതിനാൽ ചൂടുള്ള ചുറ്റുപാടുകളിൽ പാമ്പുകൾ അഭയം തേടുമെന്ന് ജറാദ് വേ വിശദീകരിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

മുല്ലപ്പെരിയാർ വിഷയത്തിൽ കടുത്ത നിലപാടുമായി എം.എം. മണി 

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് മുൻ മന്ത്രി എം.എം. മണി. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കവെയാണ് എം.എം. മണി വിഷയത്തിൽ പൊട്ടിത്തെറിച്ചത്. 

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന് എം.എം. മണി പറഞ്ഞു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച ഡാമിന്‍റെ അകം കാലിയാണ്. സിമന്‍റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. 

വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിയ്ക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ അണക്കെട്ട് വേണമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ എം.എം. മണിയുടെ തുറന്നു പറച്ചിൽ സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക വേണ്ടെന്നും ഭയപ്പെടുത്തുന്ന പ്രസ്‌താവനകൾ പാടില്ലെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുൻ മന്ത്രിയും സി.പി.എമ്മിലെ മുതിർന്ന നേതാവുമായ എം.എം. മണി തന്നെ വിഷയത്തിലെ ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

Share it:

Video

Post A Comment: