www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പിന്നിൽ തീപിടുത്തം; വിവാഹ സദ്യയിൽ മുഴുകി അതിഥികൾ

Share it:


താനെ: ഭക്ഷണം കണ്ടാൽ എല്ലാം മറക്കുന്ന ചിലരുണ്ട് നമുക്കിടയിൽ. ഇത്തരത്തിൽ ഭക്ഷണക്കൊതിയൻമാരായ രണ്ട് പേരുടെ വീഡിയോ ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുകയാണ്. പിന്നിൽ തി പടരുന്നത് പോലും ശ്രദ്ധിക്കാതെ ഭക്ഷണത്തിൽ മുഴുകിയിരിക്കുന്നവരാണ് വീഡിയോയിലെ താരം. 

ഒരു വിവാഹ വേദിയിലാണ് സംഭവം. പിന്നിലെ പന്തലിൽ തീ ആളിപ്പടരുന്നത് കാണാം. അത് കാര്യമാക്കാതെ ഭക്ഷണം കഴിക്കുകയാണ് യുവാക്കൾ. മഹാരാഷ്ട്രയിൽ താനെയിലെ ഭീവണ്ടിയിലാണ്‌ സംഭവം. പശ്ചാത്തലത്തിൽ ആളിക്കത്തുന്ന തീയെ കുറിച്ച് ആശങ്കയില്ലാതെ രണ്ടു യുവാക്കൾ ഭക്ഷണം ആസ്വദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.  

എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ മറ്റുള്ളവർ തിരക്ക് കൂട്ടുമ്പോൾ കഴിച്ചു കൊണ്ടിരുന്നതിൽ ഒരാൾ മാത്രം ആശയ കുഴപ്പത്തിൽ തിരിഞ്ഞു നോക്കുന്നത് കാണാം.

 

എന്നാൽ അയാൾ അത് കാര്യമായെടുക്കാതെ ഭക്ഷണം കഴിക്കുന്നത് തുടരുന്നു. വീഡിയോ പങ്കുവച്ചയുടനെ തന്നെ നിരവധി പേരാണ് കാണുകയും ഷെയർ ചെയ്യുകയും ചെയ്‌തത്‌. താനെയിലെ വിവാഹ മണ്ഡപത്തിൽ ഞായറാഴ്ച്ച വൈകുന്നേരമാണ് പടക്കം പൊട്ടിത്തെറിച്ച് തീപ്പിടിത്തം ഉണ്ടായത്. 

ആറ് ഇരുചക്ര വാഹനങ്ങളും കസേരകളും അലങ്കാര വസ്‌തുക്കളും കത്തി നശിച്ചു. സംഭവത്തെ തുടർന്ന് നാല് ഫയർ എൻജിനുകൾ തീ അണയ്ക്കാൻ സ്ഥലത്തെത്തി. തീ പിടുത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മുല്ലപ്പെരിയാറ്റിൽ ഒൻപത് ഷട്ടർ തുറന്നു 

കുമളി: പെരിയാർ തീരവാസികളുടെ നെഞ്ചിൽ ഇടിത്തീയായി വീണ്ടും മുല്ലപ്പെരിയാറിലെ വെള്ളം. ഇന്നു പുലർച്ചെയോടെയാണ് ഘട്ടം ഘട്ടമായി ഒൻപത് ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. ഇതോടെ പെരിയാർ തീര പ്രദേശത്ത് വെള്ളം കയറി. വണ്ടിപ്പെരിയാർ മഞ്ചുമല പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. പെരിയാർ തീരത്ത് നിരവധി കൃഷി ഭൂമികളിലും വെള്ളം കയറിയിട്ടുണ്ട്. 

ഇന്ന് രാവിലെ അഞ്ചോടെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്നത്. അതേസമയം ഇന്നലെ ശക്തമായ മഴയുണ്ടായിട്ടും 141 അടിക്ക് മുകളിലായിരുന്ന ജലനിരപ്പ് നേരത്തെ നിയന്ത്രിക്കാൻ തമിഴ്‌നാട് തയാറാ‍യില്ല. തമിഴ്നാട്ടിലെ തേനി ജില്ലയിലെ മിക്ക ഡാമുകളും സംഭരണ ശേഷിയുടെ പരമാവധിയിലെത്തി നിൽക്കുകയാണ്. 

ഇതോടെ തമിഴ്നാട്ടിൽ വെള്ള ക്ഷാമം ഇല്ലെന്നറിഞ്ഞിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് നിയന്ത്രിക്കാൻ തമിഴ്‌നാട് തയാറാകാത്തതാണ് കേരളത്തെ ആശങ്കയിലാക്കുന്നത്. ഇന്നലെ ഉച്ചക്ക് ഒന്നിന് അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയിലെത്തിയിരുന്നു. ഈ സമയത്ത് ഒരു ഷട്ടർ 30 സെ.മീ മാത്രം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടായിരുന്നു.

എന്നാൽ കൂടുതൽ ഷട്ടർ തുറന്ന് നിയന്ത്രിതമായ വെള്ളം ഒഴുക്കിയിരുന്നെങ്കിൽ ഇന്ന് രാവിലെ ഒൻപത് ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രഭാതം മുതൽ ഘട്ടം ഘട്ടമായി ഷട്ടറുകൾ തുറന്നെങ്കിലും രാവിലെ 10 ആകുമ്പോഴും ജലനിരപ്പ് 142 അടിയിൽ തുടരുകയാണ്. 

Share it:

Video

Post A Comment: