www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്ട്രോക്കിൽ നിന്നും രക്ഷപെടാൻ സമയം പ്രധാനം

Share it:


അപ്രതീക്ഷിതമായുണ്ടാകുന്ന സ്ട്രോക്ക് ചെറുപ്പക്കാരെ പോലും ഇപ്പോൾ ഭീതിയിലാക്കുകയാണ്. മാറിയ ജീവിത രീതിയും ഭക്ഷണ ശൈലിയുമാണ് സ്ട്രോക്ക് വ്യാപകമാകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തലച്ചോറിനകത്തുള്ള രക്തക്കുഴലുകളിൽ ബ്ലോക്ക് വരുന്നതിനെയോ ധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടാക്കുന്നതിനെയോ ആണ് സ്ട്രോക്ക് എന്ന് പറയുന്നത്.

ഈ സമയത്ത് നശിക്കുന്ന നാഡികൾ ശരീരത്തിന്‍റെ അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. കൈകാലുകളുടെ ചലനം, സംസാരം എന്നിവയെ പോലും ഇത് ബാധിച്ചേക്കാം. 10 പേർക്ക് സ്ട്രോക്ക് വന്നാൽ ഇതിൽ മൂന്ന് പേർ മരിക്കുമെന്നാണ് കണക്കാക്കുന്നത്. ശേഷിക്കുന്ന നാല് പേർ കിടപ്പിലാകാറുമുണ്ട്. രക്ഷപെടുന്ന മൂന്ന് പേരിൽ സ്ട്രോക്ക്, അറ്റാക്ക്, ഡിമൻഷ്യ സാധ്യതകൾ വീണ്ടും വരാനുള്ള സാധ്യതയുണ്ട്. 



അറ്റാക്ക് കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നതും ഈ രോഗത്തെ തുടർന്നാണ്. നാലിൽ ഒരാൾക്ക് സ്ട്രോക്ക് സാധ്യത വരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. 

പ്രമേഹം, ബിപി, അമിത വണ്ണം എന്നിവയുടെ ഒരു പരിണിത ഫലമാണ് സ്ട്രോക്ക്. ഇത് പോലെ അമിത മദ്യപാനം, പുകവലി എന്നിവയും ഇതിനു കാരണമാകാം. ഇത് പോലെ വ്യായാമം പ്രധാനമാണ്. ആഴ്ച്ചയിൽ അഞ്ച് ദിവസമെങ്കിലും നടക്കാം. ഹൃദയാരോഗ്യം നോക്കുക. വാൽവ് തകരാർ പോലുള്ള ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ സ്‌ട്രോക്കിന് കാരണമാകും.



സ്ട്രോക്ക് തുടങ്ങിയ നിമിഷം മുതൽ രണ്ട് മില്യൺ നാഡികൾ മരിക്കുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. സ്ട്രോക്ക് വന്നാൽ മുഖം കോണിപ്പോകുന്നത് കാണാം. ചുണ്ടു കൊടിപോകുന്നുണ്ടോ എന്ന് നോക്കുക. ഇത് പോലെ സംസാരിക്കാൻ പറയുക. സംസാരം ആവ്യക്തമാകുമെങ്കിൽ ശ്രദ്ധ വേണം. ഇത് പോലെ കൈ നീട്ടിപ്പിടിക്കാൻ ആവശ്യപ്പെടുക. ആശുപത്രിയിൽ എത്തിച്ചാൽ നാലര മണിക്കൂറിനുള്ളിൽ ഒരു കുത്തി വയ്പ്പ് നൽകിയാൽ ഈ ബ്ലോക്ക് അറിയിക്കാൻ സാധിക്കും. 



ചിലർക്ക് ഇത് എടുക്കാൻ സാധിക്കില്ല. കാരണം ടെസ്റ്റുകൾ വേണ്ടി വരും. ഇതിനാൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം. എത്തിച്ച് കുത്തി വയ്പ്പ് ഡോക്റ്റർ നിർദ്ദേശിച്ചത് എത്രയും പെട്ടെന്ന് അത് എടുക്കുക. അല്ലാതെ ചിന്തിച്ചു നിൽക്കാൻ തുടങ്ങിയാൽ പല ന്യൂറോണുകളും നശിക്കും. കൂടുതൽ ആപത്തുണ്ടാക്കും. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

Share it:

Health

Post A Comment: