www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആറടി പൊക്കം; 14 അടി നീളം; ഭീമൻ വിത്ത് പോത്തിന് 24 കോടി വില പറഞ്ഞിട്ടും വിൽക്കാതെ ഉടമ

Share it:



ജോധ്പൂർ: 24 കോടി വില പറഞ്ഞിട്ടും പോത്തിനെ വിൽക്കാതെ ഉടമ. ജോധ്‌പൂരിൽ നടന്ന പുഷ്‌കർ മേളയിലാണ് ഭീമൻ പോത്തിനെ എത്തിച്ചത്. ഭീം എന്നാണ് ഭീമൻ പോത്തിന്‍റെ പേര്. ആറ് അടി ഉയരവും 14 അടി നീളവും1500 കിലോഗ്രാം ഭാരവുമാണ് മേളയിലെത്തിയ ഈ കറുത്ത  ഭീമന്‍റെ ഭാരം. അരവിന്ദ് ജാംഗിദ് (Arvind Jangid) എന്നയാളാണ് ഭീമിന്‍റെ ഉടമ.  

മേളയുടെ പ്രധാന ആര്‍ഷണമായി തന്നെ മാറിയ പോത്തിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി ആവശ്യക്കാരുമെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നുമെത്തിയ ഒരാള്‍ 24 കോടി രൂപയാണ് ഭീമിന് വില ഓഫര്‍ ചെയ്തെങ്കിലും അത്  അരവിന്ദ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ഭീമൻ പോത്തിനെ വളർത്തുന്നതും അത്ര നിസാരമല്ല. ഓരോ മാസവും 1.5 ലക്ഷം രൂപമുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് ചിലവ് വരുന്നത്. ഒരു കിലോ നെയ്യ്, അരകിലോ വെണ്ണ, 200 ഗ്രാം തേന്‍, ഒരു കിലോ കശുവണ്ടി, 25 ലിറ്റര്‍ പാല്‍ എന്നിവ അടങ്ങിയതാണ് ഭീമിന്‍റെ ഡയറ്റ്. 

2019ന് ശേഷം ഇത് മൂന്നാമത്തെ തവണയാണ് ഭീമിനെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 2019ല്‍ 21 കോടി രൂപയായിരുന്നു ഭീമിന് വാഗ്ദാനം ലഭിച്ചത്. എന്നാല്‍ തന്‍റെ സന്തോഷത്തിന് വേണ്ടിയാണ് ഭീമിന് വളര്‍ത്തുന്നത് അതിനാല്‍ വില്‍ക്കുന്നില്ലെന്നാണ് അരവിന്ദ് വിശദമാക്കുന്നത്. മുര എന്നയിനം പോത്താണ് ഭീം. ഈയിനം പോത്തുകളുടെ സംരക്ഷണത്തേക്കുറിച്ച് ആളുകള്‍ക്ക് ബോധവല്‍ക്കരണത്തിനായാണ് ഭീമുമായി മേളയിലെത്തിയതെന്നും അരവിന്ദ് വിശദമാക്കുന്നു.



2019പ്രദര്‍ശനം ആരംഭിച്ച സമയം മുതല്‍ പുഷ്കര്‍ മേളയിലെ താരമാണ് ഭീം. ബാല്‍തോറ, നാഗ്പൂര്‍, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ നടന്ന പ്രദര്‍ശനങ്ങളിലും ഭീമിന് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഭീമിന്‍റെ ബീജത്തിനും വന്‍ ഡിമാന്‍റാണെന്നും അരവിന്ദ് പറയുന്നു. ഭീമില്‍ നിന്നുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് തന്നെ 40 കിലോമുതല്‍ 50 വരെ ഭാരം കാണുന്നുണ്ട്. 

20-30 ലിറ്റര്‍ വരെ പാല്‍ നല്‍കാനും ഇവയ്ക്ക് നല്‍കാനാവുമെന്നും അരവിന്ദ് പറയുന്നു. 0.25 മില്ലിലിറ്റര്‍ ബീജം അഞ്ഞൂറ് രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒരു പേനയുടെ റീഫില്ലില്‍ കാണുന്ന മഷിയുടെ അളവാണ് 0.25 മില്ലിലിറ്റര്‍. ഇത്തരത്തിലുള്ള പതിനായിരത്തിലധികം റീഫില്ലുകളാണ് അരവിന്ദ് വര്‍ഷം തോറും വില്‍ക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

ഡി.ജെ. പാട്ട് കേട്ട് കോഴികൾ ഹൃദയാഘാതം വന്ന് ചത്തു 

ഭുവനേശ്വർ: അമിത ശബ്‌ദത്തിൽ നടത്തിയ ഡി.ജെ. പാർട്ടിയെ തുടർന്ന് സമീപത്തെ കോഴിഫാമിലെ 63 കോഴികൾ ചത്തു. വിവാഹ വീട്ടിൽ നടത്തിയ ഡിജെ പാർട്ടിയെ തുടർന്നാണ് കോഴികൾ ഹൃദയാഘാതം വന്ന് ചത്തത്. സംഭവത്തിൽ ഒഡീഷയിലെ കണ്ടഗരഡിയില്‍ കോഴി ഫാം നടത്തുന്ന രഞ്ജിത്ത് പരീദാ എന്ന വ്യക്തിയാണ് അയല്‍വാസിക്കെതിരെ നിലഗിരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തന്‍റെ അയല്‍വാസിയായ രാമചന്ദ്രന്‍റെ വീട്ടില്‍ വിവാഹമായിരുന്നു. രാത്രി 11.30ഓടെ വിവാഹ ഘോഷയാത്ര കോഴി ഫാമിന് മുന്നിലൂടെ കടന്നു പോയി. വളരെ ഉച്ചത്തിലായിരുന്നു ഘോഷയാത്രക്ക് ഡി ജെ സംഗീതം വച്ചിരുന്നത്. ഘോഷയാത്ര ഫാമിന് അടുത്ത് എത്തിയതോടെ കോഴികള്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ ആരംഭിച്ചെന്നും ചിലത് ഉയരത്തില്‍ ചാടാനും വിചിത്ര ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. 

ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്നും കുറച്ചു കഴിഞ്ഞപ്പോള്‍ ഫാമിലെ 63 കോഴികള്‍ ചത്തുവെന്നും രഞ്ജിത്ത് പരാതിയില്‍ പറയുന്നു. പിന്നീട് ഒരു മൃഗരോഗ വിദഗ്ദ്ധനെ കൂട്ടികൊണ്ട് വരികയും കോഴികളെ പരിശോധിച്ച ശേഷം ഉയര്‍ന്ന ശബ്ദം കാരണമാണ് കോഴികള്‍ ചത്തതെന്ന് അയാള്‍ അറിയിച്ചുവെന്നും രഞ്ജിത്ത് പരാതിയില്‍ വ്യക്തമാക്കുന്നു.

എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം ജോലിയൊന്നും ലഭിക്കാതെ വന്നപ്പോളാണ് രണ്ട് ലക്ഷം രൂപ ലോണെടുത്ത് രഞ്ജിത്ത് സ്വന്തമായി കോഴി ഫാം ആരംഭിച്ചത്. പരാതി നല്‍കുന്നതിന് മുമ്പ് താന്‍ രാമചന്ദ്രനെ കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും എന്നാല്‍ അയാള്‍ വളരെ പരുഷമായാണ് പെരുമാറിയതെന്നും രഞ്ജിത്ത് വ്യക്തമാക്കി. 


Share it:

Viral

Post A Comment: