www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

Share it:



കൊച്ചി: രക്ഷിതാക്കൾ പുറത്തുപോയ തക്കത്തിനു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പരവൂരിലാണ് സംഭവം. ഈഴംവിള ആദിത്യ ഭവനിൽ മണിക്കുട്ടനെ (48)യാണ് അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയശേഷം പ്രതി അതിക്രമം നടത്തുകയായിരുന്നു. 

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടന്നുപിടിച്ച പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളമുണ്ടാക്കി കുട്ടി പുറത്തേക്ക് ഓടി. പിന്നീട് അമ്മയെത്തിയപ്പോള്‍ സംഭവം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയോടൊപ്പം കുട്ടി പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ശബരിമല; പത്ത് ദിവസത്തിനിടെ വരുമാനം 10 കോടി കവിഞ്ഞു

ശബരിമല: തീർഥാടനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോൾ ശബരിമലയിലെ വരുമാനം പത്ത് കോടി കവിഞ്ഞു. നവംബർ 16 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്.  ആദ്യ ദിനങ്ങളില്‍ നാളികേരം ലേലത്തിൽ പോകാത്തതിനാൽ ദേവസ്വം ബോർഡ് തന്നെ ദിവസവും തൂക്കി വിൽക്കുകയിരുന്നു.  

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഇത്തവണ വരുമാനത്തിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ വർധനയാണുണ്ടായിരിക്കുന്നത്.

ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ശബരിമല ദർ‍ശനം നടത്തിയത്.‌ സന്നിധാനത്ത് ഭക്തർക്ക് കൂടുതൽ ഇളവ് അനുവദിക്കാനും നീക്കമുണ്ട്. രാത്രി തിരിച്ചുപോകാൻ കഴിയാത്തവർക്കായി ഇളവ് നൽകണമെന്ന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ 216 വ്യാപാരസ്ഥാപനങ്ങളിൽ 100 എണ്ണമാണ് ഇതുവരെ ലേലത്തിൽ പോയത്. പരമ്പരാഗത പാത തുറക്കുമ്പോൾ ലേല നടപടികൾ വീണ്ടും ആരംഭിക്കും.  


Share it:

Crime

Post A Comment: